സുല്‍ത്താന്‍ബത്തേരി-ദേശീയപാത 766ല്‍ കൊളഗപ്പാറയ്ക്കു സമീപം കാര്‍ ഇടിച്ച് ബൈക്ക് യാത്രികന് മരിച്ചു. മുണ്ടക്കുറ്റി താളിപ്പാറ കൊട്ടാരംകുന്ന് ജിജോയാണ്(35) മരിച്ചത്. വ്യാഴാഴ്ച രാത്രി ഒമ്പതോടെയാണ് അപകടം. ബത്തേരിയില്‍ നടത്തുന്ന തട്ടുകടയിലേക്ക് പോകുകയായിരുന്നു ജിജോയുടെ ബൈക്കില്‍ എതിരേവന്ന കാര്‍ ഇടിക്കുകയായിരുന്നു. ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ ജിജോ സംഭവസ്ഥലത്ത് മരിച്ചു. ഭാസി-സുശീല ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: ഷിജോ, ഷില്ലി.