ഹായില്‍- കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ ഹായില്‍, തുറൈഫ് പ്രദേശങ്ങളില്‍ രാജ്യത്തെ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തി. ഹായിലിലും തുറൈഫിലും രണ്ട് ഡിഗ്രിയും തബൂക്കില്‍ മൂന്നും സകാക്കയില്‍ നാലും ഡിഗ്രി ചൂട് രേഖപ്പെടുത്തിയതായി കാലാവസ്ഥാ നിരീക്ഷണ വകുപ്പ് പുറത്തു വിട്ട കണക്കുകളില്‍ പറയുന്നു. അറാറില്‍ അഞ്ചും റഫ്ഹയില്‍ ആറും ഡിഗ്രി താപനിലയാണ് അനുഭവപ്പെട്ടത്.