Sorry, you need to enable JavaScript to visit this website.

പുടവ നല്‍കി പതിനഞ്ചുകാരിയെ വിവാഹം കഴിച്ച 47കാരനെതിരെ പോക്‌സോ കേസ്

ഇടുക്കി: പതിനഞ്ചുകാരിലെ വിവാഹം ചെയ്ത 47കാരനെതിരെ പോക്‌സോ കേസ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം ചെയ്തയാള്‍ പ്രായപൂര്‍ത്തിയായ രണ്ട് പെണ്‍മക്കളുടെ പിതാവ് കൂടിയാണ്. ഇടമലക്കുടിയിലാണ് സംഭവം. 

കണ്ടത്തിക്കുടി സ്വദേശി രാമനെതിരെയാണ് 15കാരിയെ വിവാഹം ചെയ്ത സംഭവത്തില്‍ മൂന്നാര്‍ പോലീസ് കേസെടുത്തത്. സംഭവം പുറത്തറിഞ്ഞതോടെ രാമന്‍ ഒളിവില്‍ പോവുകയായിരുന്നു. ഇയാള്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. പെണ്‍കുട്ടിയെ ശിശുക്ഷേമ സമിതിയുടെ കേന്ദ്രത്തിലേക്ക് മാറ്റി.

വിവാഹം അസാധുവാക്കണമെന്നാവശ്യപ്പെട്ട് ശിശുക്ഷേമ സമിതി സുപ്രിം കോടതിയെ സമീപിച്ചിട്ടുണ്ട്. എന്നാല്‍ ഗോത്ര വര്‍ഗ സംസ്‌കാരമനുസരിച്ച് നടന്ന വിവാഹം മരവിപ്പിക്കുന്നതില്‍ നിയമപ്രശ്നങ്ങളുണ്ടാകുമെന്നും പറയുന്നുണ്ട്. പുടവ കൈമാറി നടക്കുന്ന വിവാഹമായതിനാല്‍ സര്‍ക്കാര്‍ റജിസ്റ്ററുകളില്‍ രേഖയൊന്നുമില്ല.

Latest News