കോഴിക്കോട് - 61-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ഹൈസ്‌കൂൾ വിഭാഗം അറബിക് മോണോ ആക്ട് വേദിയിൽ നിറഞ്ഞത് സമകാലിക വിഷയങ്ങൾ.
വടക്കാഞ്ചേരി വാഹനാപകടവും കുടുംബങ്ങുടെ ദുഃഖവും തെരുവുനായ ശല്യവും സ്ത്രീധന ദുരന്തങ്ങളും ലഹരിയുടെ ഉപയോഗത്തിന്റെ പരിണിത ഫലങ്ങളും വർഗീയതയും തുടങ്ങി വിവിധ വിഷയങ്ങളാൽ സമ്പന്നമായിരുന്നു അറബിക് മോണോ ആക്ട്. ലഹരിയും വർഗീയതയും വിഷയമായുള്ള അവതരണങ്ങൾക്ക് മികച്ച കൈയടിയാണ് ശ്രോതാക്കളിൽനിന്ന് ലഭിച്ചത്. പരപ്പിൽ എം എം സ്‌കൂളായിരുന്നു മത്സരത്തിന്റെ വേദി.