റിയാദ് - ഖത്തര്‍ ലോകകപ്പിലെ തങ്ങളുടെ പ്രഥമ മത്സരത്തില്‍ ലോക ഫുട്‌ബോള്‍ രാജാക്കന്മാരായ അര്‍ജന്റീനയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി സൗദി ടീം അട്ടിമറി വിജയം നേടിയപ്പോള്‍ ആവേശം പലതരത്തിലാണ് അണപൊട്ടിയത്.
മുറിയുടെ വാതില്‍ ഇളക്കിമാറ്റുന്ന ഒരു യുവാവിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അട്ടിമറികളിലും അത്ഭുതങ്ങളിലും ഒന്നായി വിശേഷിപ്പിക്കപ്പെടുന്ന സൗദി ടീമിന്റെ മിന്നും വിജയം എങ്ങനെ ആഘോഷിക്കണമെന്നറിയാതെ ഞെരിപൊരി കൊള്ളുക സ്വാഭാവികം.
പോറ്റുനാടിന്റെ വിജയം ആഘോഷിക്കാന്‍ മലയാളികളടക്കമുള്ളവരും സൗദിയുടെ പലഭാഗങ്ങളിലും റോഡിലേക്കിറങ്ങി.