കാസര്‍കോട്-ദന്ത ചികിത്സക്കെത്തിയ യുവതിയെ ഡോക്ടര്‍ അപമാനിച്ചതായി പരാതി. വിവരമറിഞ്ഞെത്തിയ ഒരു സംഘം ഡാക്ടറെ അടിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിന് പിന്നാലെ ബൈക്കുമെടുത്ത് പോയ ഡോക്ടറെ കാണാനില്ലെന്ന് ഭാര്യ പോലീസില്‍ പരാതി നല്‍കി.സംഭവത്തില്‍ ബദിയടുക്ക പോലീസ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
ബദിയടുക്ക മീത്തലെ ബസാറിലെ ദന്ത ഡോക്ടര്‍ എസ്. കൃഷ്ണമൂര്‍ത്തി (57)യെയാണ് കാണാതായത്. ബദിയടുക്ക ടൗണില്‍ ഡെന്റല്‍ ക്ലിനിക്ക് നടത്തിവരികയാണ് കൃഷ്ണമൂര്‍ത്തി. ക്ലിനിക്കില്‍ ചികിത്സയ്‌ക്കെത്തിയ 32 കാരിയായ യുവതിയോട് ചികിത്സയ്ക്കിടെ ഡോക്ടര്‍ മോശമായി പെരുമാറുകയും മാനഹാനി വരുത്തുകയും ചെയ്തുവെന്നാണ് പരാതി. ഇതിന് പിന്നാലെം യുവതിയുടെ ബന്ധുക്കള്‍ ക്ലിനിക്കിലെത്തി ക്ഷമാപണം നടത്തണമെന്ന് ഡോക്ടറേട് ആവശ്യപ്പെട്ടു. താന്‍ ആലോചിച്ച് പറയാമെന്നായിരുന്നു ഡോക്ടറുടെ മറുപടി. ക്ഷമാപണം നടത്താന്‍ തയ്യാറായില്ലെങ്കില്‍ പോലീസില്‍ പരാതി നല്‍കുമെന്ന് പറഞ്ഞാണ് ബന്ധുക്കള്‍ പോയത്.
പിന്നാലെ ആദ്യം വന്ന നാലു പേര്‍ തന്നെ വീണ്ടും തിരിച്ചെത്തി. ഇതോടെ ഡോക്ടര്‍ തനിക്ക് തെറ്റ് പറ്റിയെന്നും ക്ഷമിക്കണമെന്നും പറഞ്ഞു. പോലീസില്‍ പരാതി നല്‍കുമെന്ന് ഭീഷണിപ്പെടുത്തിയാണ് വന്നവര്‍ തിരിച്ചു പോയത്.ഇതിന് പിന്നാലെയാണ് ഡോക്ടര്‍ ബൈക്കുമെടുത്ത് പോയത്.ഈ ബൈക്ക് കുമ്പള ടൗണില്‍ പോലിസ് കണ്ടെത്തിയിട്ടുണ്ട്.
യുവതിയുടെ പരാതിയില്‍ ഡോക്ടര്‍ക്കെതിരെ മാനഹാനി വരുത്തിയതിനും ഡോക്ടറുടെ ഭാര്യയുടെ പരാതിയില്‍ മാന്‍ മിസ്സിംഗിനും കേസെടുത്തിട്ടുണ്ടെന്ന് ബദിയടുക്ക എസ്.ഐ കെ. പി വിനോദ് കുമാര്‍ പറഞ്ഞു.