Sorry, you need to enable JavaScript to visit this website.

ഓണ്‍ലൈന്‍ വഴി വന്‍തുകകള്‍ തട്ടുന്ന സംഘത്തിലെ പ്രധാനി പിടിയില്‍

തൃശൂര്‍-  ഓണ്‍ലൈനിലൂടെ ആളുകളെ കബളിപ്പിച്ച് വന്‍തുക തട്ടിയെടുക്കുന്ന  സംഘത്തിലെ പ്രധാനിയെ തൃശൂര്‍ റൂറല്‍ സൈബര്‍ െ്രെകം പോലീസ് സ്‌റ്റേഷന്‍ സംഘം ഝാര്‍ഖണ്ഡില്‍ നിന്ന് അറസ്റ്റ് ചെയ്തു. ഝാര്‍ഖണ്ഡിലെ ധന്‍ബാദ് ജില്ലയില്‍ ലൊധാരിയ ബാല്‍പഹാഡി അജിത് കുമാര്‍ മണ്ഡല്‍, (22 ) ആണ് അറസ്റ്റിലായത്.  
2021 ഒക്ടോബര്‍ എട്ടിന് ഇരിങ്ങാലക്കുട സ്വദേശിനിയുടെ 40,000 രൂപ തട്ടിയെടുത്ത കേസിലാണ് ഇയാള്‍ അറസ്റ്റിലായത്.
ഇരിങ്ങാലക്കുട സ്വദേശിനിയുടെ എസ്.ബി.ഐ ബാങ്ക് അക്കൗണ്ട് ബ്‌ളോക്ക് ആയെന്നും കെവൈസി വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യണമെന്നും അപ്‌ഡേറ്റ് ചെയ്യാനുള്ള ലിങ്ക് എന്ന വ്യാജേന എസ്.ബി.ഐ യുടേതെന്ന് തോന്നിക്കുന്ന ഒരു ലിങ്ക് മൊബൈലിലേക്ക് എസ്.എം.എസ് ആയി അയച്ച് കൊടുത്തതാണ് തട്ടിപ്പിന്റെ തുടക്കം. തനിക്ക് വന്നത് വ്യാജ സന്ദേശമാണെന്ന് അറിയാതെ മേല്‍ പറഞ്ഞ ലിങ്കില്‍ ക്ലിക്ക് ചെയ്യുകയും തുടര്‍ന്ന് എസ്.ബി.ഐ യുടേതെന്ന് തോന്നിപ്പിക്കുന്ന വെബ് സൈറ്റില്‍ തന്റെ ബാങ്ക് ഡീറ്റയില്‍സും ഡെബിറ്റ് കാര്‍ഡ് ഡീറ്റയില്‍സും തുടര്‍ന്ന് മൊബൈലിലേക്ക് വന്ന് ഒടിപികളും കൊടുക്കുകയായിരുന്നു. തുടര്‍ന്ന് രണ്ട് ട്രാന്‍സാക്ഷനുകളിലൂടെ പരാതിക്കാരിയുടെ  40,000 ത്തോളം രൂപ നഷ്ടപ്പെടുകയായിരുന്നു. താന്‍ തട്ടിപ്പിന് ഇരയായി എന്ന് മനസ്സിലാക്കിയ ഇവര്‍ തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ഐശ്വര്യ ഡോംഗ്രക്ക്  പരാതി നല്‍കുകയായിരുന്നു. ജില്ലാ പോലീസ് മേധാവി പരാതി വിശദമായി അന്വേഷിക്കാന്‍ ഇരിങ്ങാലക്കുടയിലുള്ള തൃശൂര്‍ റൂറല്‍ ജില്ലാ സൈബര്‍ െ്രെകം പോലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടറെ ഏല്‍പ്പിക്കുകയും അന്വേഷണത്തിനായി സൈബര്‍ െ്രെകം വിദഗ്ധര്‍ അടങ്ങിയ സ്‌പെഷ്യല്‍ ടീം രൂപീകരിക്കുകയും ചെയ്തു.  
പ്രതി ഇത്തരം കൃത്യങ്ങള്‍ ചെയ്യുന്നതിനായി വിവിധ അഡ്രസ്സിലുള്ള 50 ല്‍ പരം സിംകാര്‍ഡുകളും 25ാളം മൊബൈല്‍ ഫോണുകളും ഉപയോഗിച്ചിരുന്നു. ഒരു കുറ്റകൃത്യത്തിന് ഉപയോഗിച്ച ഫോണുകളും സിം നമ്പറുകളും പിന്നീട് പ്രതി ഉപയോഗിക്കാറില്ല. പ്രതി ഉപയോഗിക്കുന്ന സിം നമ്പറുകളെല്ലാം വ്യാജമായി മറ്റുള്ളവരുടെ അഡ്രസ്സില്‍ ഉള്ളതുമായിരുന്നു. അതിനാല്‍ പ്രതിയെ തിരിച്ചറിയുന്നതിന് അന്വേഷണസംഘത്തിന് വളരെയധികം ബുദ്ധിമുട്ട് അനുഭവപ്പെട്ടു.
പ്രതി ഇതുവരെ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണുകള്‍, സിം കാര്‍ഡുകള്‍, ബാങ്ക് അക്കൗണ്ടുകള്‍, സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍, മണിവാലറ്റുകള്‍, ഇ കോമേഴ്‌സ് അക്കൌണ്ടുകള്‍ തുടങ്ങിയവും പ്രതി തട്ടിപ്പിനായി അയച്ച ലിങ്കിന്റെ ഡൊമൈന്‍ വിവരങ്ങളും ശേഖരിച്ച് ഒരു വര്‍ഷത്തോളം നിരീക്ഷിച്ചതിന് ശേഷമാണ് പ്രതിയെ തിരിച്ചറിയാന്‍ സാധിച്ചത്. പോലീസിനെ കണ്ട് അടുത്തുള്ള കാട്ടിലേക്ക് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ അതി സാഹസികമായാണ് അന്വേഷണ സംഘം കീഴപ്പെടുത്തി അറസ്റ്റ് ചെയ്തത്. അന്വേഷണ സംഘത്തില്‍ ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ബാബു തോമസ്, ഡിസ്ട്രിക് െ്രെകം റെക്കോര്‍ഡ് ബ്യൂറോ ഡി.വൈ.എസ്.പി പി.സി. ഹരിദാസ്, ഇരിങ്ങാലക്കുട സൈബര്‍ െ്രെകം പോലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ബി.കെ. സുനില്‍ കൃഷ്ണന്‍, സബ്ബ് ഇന്‍സ്‌പെക്ടര്‍ വി. ഗോപികുമാര്‍, ജില്ലാ െ്രെകം ബാഞ്ച് അസിസ്റ്റന്റ് സബ്ബ് ഇന്‍സ്‌പെക്ടര്‍ പി.പി.ജയകൃഷ്ണന്‍, സി.പി.ഒ മാരായ നെഷ്‌റു.എച്ച്.ബി, അജിത്ത്കുമാര്‍.കെ.ജി എന്നിവരാണ് ഉണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
പ്രതി തട്ടിപ്പിനായി ഉപയോഗിച്ചുവന്നിരുന്ന വിവിധ ബാങ്ക് അക്കൌണ്ടുകളുടെ സ്‌റ്റേറ്റ്‌മെന്റ് വിവരങ്ങള്‍ പരിശോധിച്ച് തട്ടിപ്പിനിരയായവരുടെ കൂടുതല്‍ വിവരങ്ങള്‍ പോലീസ് ശേഖരിക്കാനൊരുങ്ങുകയാണ്. കേരളം ആധാരമാക്കി നടന്നിട്ടുള്ള ലക്ഷകണക്കിന് രൂപയുടെ ഓണ്‍ലൈന്‍ തട്ടിപ്പിലെ പ്രാധാനിയാണ് അറസ്റ്റിലായ അജിത് കുമാര്‍ മണ്ഡല്‍. ഈ കേസ്സിലേക്ക് ഇനി കൂടുതല്‍ പ്രതികളെ അറസ്റ്റ് ചെയ്യാനുണ്ട്. പ്രതിയെകുറിച്ചുള്ള വിവരങ്ങള്‍ കേരളത്തില്‍ സമാന തട്ടിപ്പ് നടന്ന മറ്റ് ജില്ലാ സൈബര്‍ പോലീസ് സ്‌റ്റേഷനുകളിലേക്ക് അയച്ച് കൊടുത്ത് അന്വേഷണം വ്യാപിപ്പിക്കാനൊരുങ്ങുകയാണ് പോലീസ്.

 

Latest News