ഒരു കൊച്ചുകുട്ടി തന്റെ നവജാത സഹോദരന് സ്‌നേഹം ചൊരിയുന്ന വീഡിയോ സമൂഹ മാധ്യമങ്ങള്‍ ഏറ്റുപിടിച്ചു. ആശുപത്രിയില്‍ പിറന്ന കുഞ്ഞനുജനായി പോക്കറ്റില്‍ സൂക്ഷിച്ചുകൊണ്ടുവന്ന സ്റ്റിക്കര്‍ കുട്ടി പുറത്തെടുക്കുന്നതും കുഞ്ഞിന്റെ മുഖത്ത് ഒട്ടിക്കാന്‍ ശ്രമിക്കുന്നതുമാണ് വീഡിയോ.
ജീവിതത്തില്‍ ഏറ്റവും ശക്തമാണ് സാഹോദര്യ ബന്ധമെന്നൊക്കെ വിശേഷപ്പിച്ചാണ് ആളുകള്‍ കമന്റ് ചെയ്യുന്നതും ഷെയര്‍ ചെയ്യുന്നതും.
ഇന്‍സ്റ്റാഗ്രാം ഉപയോക്താവായ ലോറ ഹെസ്സും പേജ് ദി ഡെയ്‌ലി ഹാര്‍ട്ട്‌വാമിംഗും സംയുക്തമായി പങ്കിട്ട വീഡിയോക്ക് മധുര നിമിഷം എന്നാണ് അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്.
ആശുപത്രി മുറിയാണ് രംഗം. കുഞ്ഞു സഹോദരനുവേണ്ടി ഒരു സാധനം കൊണ്ടുവന്നിട്ടുണ്ടെന്നാണ് ജെയ്ഡന്‍ എന്ന കുട്ടി പറയുന്നത്. പിന്നീട് അവന്‍ പോക്കറ്റില്‍ നിന്ന് ഒരു സ്റ്റിക്കര്‍ പുറത്തെടുത്ത് കുഞ്ഞിന്റെ മുഖത്ത് വെക്കാന്‍ ശ്രമിക്കുന്നു. അമ്മ അത് അവനോട് വസ്ത്രത്തില്‍ ഒട്ടിക്കാന്‍ പറയുന്നു.
തുടര്‍ന്ന് കുഞ്ഞിന്റെ മുഖത്ത് ചുംബനം നല്‍കിയ കുട്ടി എനിക്ക് അവനെ ഇഷ്ടമാണെന്ന് മന്ത്രിക്കുന്നു. കുട്ടിയുടെ പിതാവാണ് വീഡിയോ പകര്‍ത്തിയത്.
മധുരമുള്ള വീഡിയോ ഇന്റര്‍നെറ്റില്‍ പലരുടെയും ഹൃദയം കീഴടക്കി. നിരവധി ഉപയോക്താക്കള്‍ റെഡ് ഹാര്‍ട്ട് ഇമോജികള്‍ നല്‍കി.