ന്യൂദല്‍ഹി- വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വകീരിക്കാന്‍ ദല്‍ഹി, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് സര്‍ക്കാരുകളോട് നിര്‍ദേശിച്ച് സുപ്രീം കോടതി. ഇന്ത്യന്‍ ഭരണഘടന മതേതര രാഷ്ട്രമാണ് വിഭാവനം ചെയ്യുന്നതെന്ന കാര്യം വിസ്മരിക്കരുതെന്ന് ഉണര്‍ത്തിക്കൊണ്ടാണ് പരമോന്നത നീതിപീഠത്തിന്റെ നിര്‍ദേശം. പരാതി ലഭിക്കാന്‍ കാത്തുനില്‍ക്കാതെ വിദ്വേഷ പ്രസംഗകര്‍ക്കെതിരെ ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് നടപടി സ്വീകരിക്കണം.
വളരെ ഗുരുതരമായ ഈ വിഷയത്തി നടപടിയെടുക്കുന്നതില്‍ ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും കാലതാമസം ഉണ്ടായാല്‍ അത് കോടതിയലക്ഷ്യമാകുമെന്ന് സുപ്രീം കോടതി മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.
ഇന്ത്യന്‍ ഭരണഘടന ഒരു മതേതര രാഷ്ട്രമാണ്. പൗരന്മാര്‍ക്കിടയില്‍ അത് സാഹോദര്യം വിഭാവനം ചെയ്യുന്നു, വ്യക്തിയുടെ മഹത്വം ഉറപ്പുനല്‍കുന്നു. രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും ആമുഖത്തില്‍ പ്രതിപാദിച്ചിരിക്കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശ തത്വങ്ങളിലൊന്നാണെന്നും കോടതി ഉണര്‍ത്തി.
മൗലികാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും നിയമവാഴ്ച നിലനിര്‍ത്തുന്ന ഭരണഘടനയെ സംരക്ഷിക്കുന്നതിനും സേവിക്കുന്നതിനുമുള്ള കോടതിക്കുണ്ടെന്ന് കരുതുന്നുവെന്നും സുപ്രീം കോടതി പറഞ്ഞു.
മാധ്യമപ്രവര്‍ത്തകന്‍ ഷഹീന്‍ അബ്ദുല്ല നല്‍കിയ ഹരജിയില്‍ ജസ്റ്റിസുമാരായ കെഎം ജോസഫ്, ഹൃഷികേശ് റോയ് എന്നിവരടങ്ങിയ ബെഞ്ചാണ് ദല്‍ഹി, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങള്‍ക്ക് നോട്ടീസ് അയച്ചത്.
രാജ്യത്തിന്റെ മതേതര ഘടന സംരക്ഷിക്കാന്‍ മതം നോക്കാതെ വിദ്വേഷ പ്രസംഗങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് കോടതി പറഞ്ഞു.
വിദ്വേഷം പ്രസംഗമോ നടപടിയോ ഉണ്ടാകുമ്പോള്‍ പരാതികള്‍ക്ക് കാത്തുനില്‍ക്കാതെ ഭാവിയില്‍ സ്വമേധയാ നടപടിയെടുക്കുമെന്ന് അധികൃതര്‍ ഉറപ്പാക്കണം.
രാജ്യത്തുടനീളമുള്ള വിദ്വേഷ കുറ്റകൃത്യങ്ങളുടെയും വിദ്വേഷ പ്രസംഗങ്ങളുടെയും സംഭവങ്ങളില്‍ സ്വതന്ത്രവും വിശ്വസനീയവും നിഷ്പക്ഷവുമായ അന്വേഷണം ആരംഭിക്കാന്‍ കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഷഹീന്‍ അബ്ദുല്ല സുപ്രീം കോടതിയെ സമീപിച്ചത്.
വിവിധ മതങ്ങളില്‍ നിന്നുള്ള സമൂഹത്തിലെ അംഗങ്ങള്‍ക്ക് ഐക്യത്തോടെ ജീവിക്കാന്‍ കഴിയാതെ സാഹോദര്യം ഉണ്ടാകില്ലെന്നും വിവിധ ശിക്ഷാ വ്യവസ്ഥകള്‍ ഉണ്ടായിട്ടും ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും ഭരണഘടനാ തത്വങ്ങള്‍ പാലിക്കേണ്ടതുണ്ടെന്നും ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടുന്നു.