Sorry, you need to enable JavaScript to visit this website.

അമ്മയുടെ മൂക്കിനിടിച്ച് പരിക്കേല്‍പിച്ചു, യുവാവ് പിടിയില്‍

കൊല്ലം- കുടുംബ വഴക്കിനെ തുടര്‍ന്ന് മാതവിനെ ആക്രമിച്ച യുവാവ് പോലീസ് പിടിയില്‍. പഴങ്ങാലം ഉണ്ണിയേശു കോളനിയില്‍ ചന്തുഭവനത്തില്‍ ചന്ദ്രന്‍ മകന്‍ ഗോവിന്ദന്‍ (45) ആണ് കണ്ണനല്ലൂര്‍ പോലീസിന്റെ പിടിയിലായത്. കറണ്ട് ചാര്‍ജ് അടയ്ക്കുന്നത് സംബന്ധിച്ച തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. തര്‍ക്കത്തിനിടയില്‍ തടസ്സം പിടിക്കാനെത്തിയ അമ്മക്ക് ഗോവിന്ദന്റെ കൈയിലിരുന്ന വടിക്ക് മൂക്കിന്റെ പാലത്തിന് അടിയേല്‍ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അമ്മ തിരുവന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ ആന്വേക്ഷണത്തിലാണ് ഗോവിന്ദന്‍ കണ്ണനല്ലൂര്‍ പോലീസിന്റെ പിടിയിലായത്. കണ്ണനല്ലൂര്‍ പോലീസ് സ്‌റ്റേഷന്‍ എസ്.ഐ പ്രദീപിന്റെ നേതൃത്വത്തില്‍ എ.എസ്.ഐ തുളസിധരന്‍ പിള്ള എസ്.സി.പി.ഒ നജീബ് സി.പി.ഒ ലാലുമോന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടുയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

 

Latest News