Sorry, you need to enable JavaScript to visit this website.

ബിഗ് ടിക്കറ്റ് ഗ്രാന്‍ഡ് സമ്മാനം മലയാളിക്ക്, പ്രദീപിന് കിട്ടുക 20 ദശലക്ഷം ദിര്‍ഹം

അബുദാബി- അബുദാബി ബിഗ് ടിക്കറ്റിന്റെ ഈ മാസത്തെ ഗ്രാന്‍ഡ് സമ്മാനം 20 മില്യന്‍ ദിര്‍ഹം (44 കോടി രൂപ) സമ്മാനം ലഭിച്ചത് മലയാളിയായ കെ.പി. പ്രദീപിന്.  24 കാരനായ പ്രദീപ് 20 സുഹൃത്തുക്കള്‍ക്കൊപ്പമാണ് ടിക്കറ്റ് എടുത്തത്. കഴിഞ്ഞ ഒരു വര്‍ഷമായി അദ്ദേഹം ഇത്തരത്തില്‍ ബിഗ് ടിക്കറ്റില്‍ ഭാഗ്യം പരീക്ഷിക്കാറുണ്ട്. ഇത്തവണ സെപ്റ്റംബര്‍ 13നു ഓണ്‍ലൈന്‍ വഴിയെടുത്ത 064141 എന്ന നമ്പറാണ് ഭാഗ്യം കൊണ്ടുവന്നത്. ജബല്‍ അലിയിലെ ഒരു കാര്‍ കമ്പനിയില്‍ ഹെല്‍പ്പര്‍ ആയി ജോലി ചെയ്യുകയാണ് പ്രദീപ്. കഴിഞ്ഞ ഏഴു മാസമായി ദുബായിലാണ് താമസം.
ഏതാനും മാസങ്ങള്‍ക്കു ശേഷമാണ് മലയാളിക്ക് ബിഗ് ടിക്കറ്റിന്റെ ഗ്രാന്‍ഡ് സമ്മാനം ലഭിക്കുന്നത്. ആഴ്ചകളില്‍ നടക്കുന്ന നറുക്കെടുപ്പുകളില്‍ ചെറിയ സമ്മാനങ്ങള്‍ ലഭിച്ചിരുന്നു. മറ്റു ഇന്ത്യക്കാര്‍ക്കും ഇത്തവണ സമ്മാനങ്ങള്‍ ലഭിച്ചിട്ടുണ്ട്.

 

Latest News