Sorry, you need to enable JavaScript to visit this website.

വനിതാ നേതാവിനെ അക്രമിച്ചെന്ന പരാതി; എം.എൽ.എയ്ക്കെതിരെ കേസ്

ആലപ്പുഴ- വനിതാ നേതാവിനെ അക്രമിച്ചതിന് കുട്ടനാട് എ.ംഎൽ.എ തോമസ് കെ. തോമസിനും എൻ.സി.പി നേതാക്കൾക്കുമെതിരെ ആലപ്പുഴ സൗത്ത് പോലീസ് കേസെടുത്തു. കഴിഞ്ഞ മാസം 23നാണ് കേസിനാസ്പദമായ സംഭവം. എൻ.സി.പി സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കത്തിൽ ആലപ്പുഴ ജില്ലാ ഓഫീസിൽ വെച്ച് പാർട്ടി വനിതാ നേതാവ് ആലീസിനെ മർദ്ദിച്ചെന്നാണ് പരാതി. കാലിന് ഉൾപ്പടെ പരിക്കേറ്റു. അസഭ്യം പറയുകയും ചെയ്തു.  
അന്നു തന്നെ സൗത്ത് പോലീസിൽ പരാതി നൽകിയെങ്കിലും കേസെടുക്കാൻ തയ്യാറായില്ല. പിന്നീട് ആലപ്പുഴ ജൂഡീഷ്യൽ ഒന്നാം ക്ലാസ് കോടതിയിൽ പരാതി നൽകുകയായിരുന്നു. ഇതെ തുടർന്ന് കോടതി നിർദ്ദേശ പ്രകാരമാണ് പോലീസ് കേസെടുത്തത്. എം.എൽ.എയെ കൂടാതെ ജില്ലാ പ്രസിഡന്റ് സന്തോഷ് കുമാർ, ജോബിൻ തുടങ്ങിയ അഞ്ചു പേർക്കെതിരെയാണ് കേസെടുത്തത്.

Latest News