Sorry, you need to enable JavaScript to visit this website.

പോലീസ് എടുത്തുകൊണ്ടുപോയ കൊച്ചുമോളുടെ ഫോണ്‍ തിരികെ വേണം- പി.സി. ജോര്‍ജ്

കോട്ടയം- ആറുവയസ്സുകാരിയായ കൊച്ചുമകള്‍ അമ്മുക്കുട്ടിയുടെ ഫോണ്‍ എടുത്തുകൊണ്ടുപോയ പോലീസ് അത് തിരികെ തരണമെന്ന് പി.സി. ജോര്‍ജ്. അമ്മുക്കുട്ടി ഇപ്പോള്‍ ടോം ആന്‍ഡ് ജെറി കാണുന്നത് തന്റെ ഫോണില്‍ ആണെന്നും പി.സി. പറഞ്ഞു. നേരത്തെ ജോര്‍ജിന്റെ വീട്ടില്‍ പരിശോധന നടത്തിയപ്പോഴാണ് ഫോണ്‍ പിടികൂടിയത്.

ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മിലുള്ള പ്രശ്നങ്ങളെ കുറിച്ച് കോട്ടയത്ത് പത്രസമ്മേളനം നടത്തുകയായിരുന്നു ജോര്‍ജ്. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള പത്രസമ്മേളനത്തിന് ഇടയില്‍, വീട്ടില്‍ നടന്ന പോലീസ് റെയ്ഡിനെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ജോര്‍ജിനോട് ചോദിച്ചു. ജോര്‍ജിന്റെ മകന്‍ ഷോണ്‍ പ്രതിയായ കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞമാസം ജോര്‍ജിന്റെ വീട്ടില്‍ പോലീസ് റെയ്ഡ് നടത്തിയിരുന്നു. മൊബൈല്‍ ഫോണുകളും മറ്റ് ഇലക്ട്രോണിക് ഡിവൈസുകളും അന്ന് പോലീസ് പിടിച്ചെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിനാണ് ജോര്‍ജിന്റെ  മറുപടി്.

ഷോണ്‍ ജോര്‍ജിന്റെ മകള്‍ അമ്മുക്കുട്ടിയുടെ ഫോണ്‍ ഉള്‍പ്പെടെ പോലീസ് കൊണ്ടുപോയെന്ന് അദ്ദേഹം പറഞ്ഞു. അമ്മുക്കുട്ടിക്ക് ഇപ്പോള്‍ ടോം ആന്‍ഡ് ജെറി കാണാന്‍ ഫോണില്ല. അതുകൊണ്ട് തന്റെ ഫോണ്‍ നല്‍കിയാണ് കുട്ടിയെ ആശ്വസിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

 

Latest News