കാബൂൾ- അഫ്ഗാൻ തലസ്ഥാനമായ കാബൂളിലുണ്ടായ ചാവേർ ബോംബ് സ്‌ഫോടനത്തിൽ കുട്ടികളും സ്ത്രീകളുമടക്കം 31 പേർ കൊല്ലപ്പെട്ടു. തെരഞ്ഞെടുപ്പ് രജിസ്‌ട്രേഷൻ കൗണ്ടറിലാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തു. അടുത്ത ഒക്‌ടോബർ ഇരുപതിന് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്നതിന്റെ മുന്നോടിയായി തിരിച്ചറിയൽ കാർഡ് വിതരണം ചെയ്യുന്നതിനിടെയായിരുന്നു സ്‌ഫോടനം. കേന്ദ്രത്തിലേക്കുള്ള പ്രധാന വാതിലിന് സമീപത്താണ് സ്‌ഫോടനമുണ്ടായത്. ചാവേർ ബോംബ് സ്‌ഫോടനമാണെന്ന് കാബൂൾ പോലീസ് മേധാവി ദാവൂദ് അമീൻ പറഞ്ഞു. 31 പേർ മരിച്ചതായനും 54 പേർക്ക് പരിക്കേറ്റതായും ആഭ്യന്തരവകുപ്പ് സ്ഥിരീകരിച്ചു. മരിച്ചവരിൽ സ്ത്രീകളും കുട്ടികളുമുണ്ട്.