അഹമ്മദാബാദ്- ഗുജറാത്തിലെ പ്രശസ്ത ഗായിക വൈശാലി ബല്‍സാര (34)യെ കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് തെളിഞ്ഞു. സ്വന്തം കാറിന്റെ പിന്‍സീറ്റിലാണ് വൈശാലിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയതാണെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
ഗായികയെ കാണാനില്ലെന്ന ഭര്‍ത്താവിന്റെ പരാതിക്കു പിന്നാലെയാണ് മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച രാവിലെയാണ് വല്‍സദില്‍ നിന്ന് 12 കിലോമീറ്റര്‍ അകലെ പാര്‍ നദിക്കരയില്‍ കാറിനുള്ളില്‍ സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തിയതായി വിവരം ലഭിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അത് വൈശാലിയാണെന്ന് തിരിച്ചറിഞ്ഞത്.
െ്രെഡവിങ് സീറ്റിന്റെ താഴെ വൈശാലിയുടെ ചെരിപ്പ് കണ്ടെത്തി. എന്നാല്‍ കയ്യാങ്കളി നടന്നതിന്റെ സൂചനകളൊന്നും സംഭവസ്ഥലത്തുനിന്ന് ലഭിച്ചിട്ടില്ലെന്ന് പോലീസ് പറയുന്നു. ശരീരത്തില്‍ മറ്റു പരിക്കുകളോ വസ്ത്രത്തില്‍ ചുളിവോ ഇല്ലായിരുന്നു. ഫോറന്‍സിക് റിപ്പോര്‍ട്ടിനു കാത്തിരിക്കുകയാണെന്നും അന്വേഷണത്തിനായി അഞ്ച് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
ശനിയാഴ്ച വൈകിട്ട് 6.45നാണ് വൈശാലി വീട്ടില്‍ നിന്ന് ഇറങ്ങിയത്. ക്ഷേത്രത്തിനു സമീപമുള്ള സുഹൃത്തിനെ കാണാന്‍ പോവുകയാകയാണെന്നാണ് ഗിത്താറിസ്റ്റായ ഭര്‍ത്താവ് ഹിതേഷ് ബുല്‍സാരയോട് പറഞ്ഞിരുന്നത്. 2011 ലായിരുന്നു ഇവരുടെ വിവാഹം. രണ്ട് മക്കളുണ്ട്.