തിരുവനന്തപുരം- നഗരൂർ കല്ലിങ്കലിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അച്ഛനും മകനും മരിച്ചു. നഗരൂർ സ്വദേശി പ്രദീപ്, എട്ടുവയസുള്ള മകൻ ശ്രീദേവ് എന്നിവരാണ് മരിച്ചത്. മൂത്തമകൻ ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാണ്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിനെ അമിത വേഗത്തിലെത്തിയ കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. പ്രദീപും മകൻ ശ്രീദേവും സംഭവസ്ഥലത്ത് തന്നെ മരിച്ചു. കാറിലുണ്ടായിരുന്നവർ മദ്യപിച്ചിരുന്നതായി സംശയമുണ്ട്.