Sorry, you need to enable JavaScript to visit this website.

സ്വാതന്ത്ര്യദിനം; എല്ലാ വീടുകളിലും ഓഫീസുകളിലും പതാക ഉയർത്തണം

മലപ്പുറം- ഓഗസ്റ്റ് 13 മുതൽ സ്വാതന്ത്ര്യദിനമായ 15 വരെ രാജ്യത്തെ എല്ലാ വീടുകളിലും ദേശീയ പതാക ഉയർത്തുന്ന ഭഹർഘർ തിരംഗ' പദ്ധതിക്ക് ജില്ലയിൽ പ്രചാരണം നൽകാൻ കലക്ടർ വി.ആർ പ്രേംകുമാർ നിർദേശിച്ചു. ഇതിനായി വാർഡ് തലത്തിൽ ബാനറുകൾ പ്രദർശിപ്പിക്കും.
എല്ലാ ജീവനക്കാരും വകുപ്പുകളും ഇതിന്റെ ഭാഗമാകണം. ഓഫീസുകളിലും ജീവനക്കാരുടെ വീടുകളിലും പതാക ഉയർത്തണം. 13ന് ഉയർത്തുന്ന പതാക 15 വരെ അഴിച്ചുവയ്‌ക്കേണ്ടതില്ല എന്നാണ് നിർദേശം. ഖാദി, കോട്ടൺ പതാകകൾക്ക് പ്രാധാന്യം നൽകണം. പോളിസ്റ്റർ, പ്ലാസ്റ്റിക് പതാകകൾ പൂർണമായും ഒഴിവാക്കണം. ജില്ലയിലെ പ്രധാനപ്പെട്ട സ്വാതന്ത്ര്യ സമര കേന്ദ്രങ്ങളിൽ പതാക ഉയർത്തും.
വായനശാലകളിൽ പതാക ഉയർത്തുന്നതുൾപ്പെടെ പരിപാടികൾ സംഘടിപ്പിക്കും. സ്വാതന്ത്ര്യസമര കേന്ദ്രമെന്നു ഔദ്യോഗികമായി കണക്കാക്കപ്പെട്ടിട്ടുള്ള സ്ഥലങ്ങളിൽ പതാക ഉയർത്തുകയും വ്യത്യസ്തമായ പരിപാടികൾ സംഘടിപ്പിക്കുകയും വേണമെന്ന് വീഡിയോ കോൺഫറൻസിംഗ് വഴി ചേർന്ന യോഗത്തിൽ മുഖ്യമന്ത്രി നിർദേശം നൽകി.









 

Latest News