Sorry, you need to enable JavaScript to visit this website.

എഴുത്തുകാരൻ ഇബ്രാഹിം ചെർക്കള അന്തരിച്ചു

കാസർകോട്- എഴുത്തുകാരനും കാസർകോട്ടെ സാഹിത്യ സാംസ്‌കാരിക മേഖലയിലെ നിറസാന്നിധ്യവുമായിരുന്ന ചെങ്കള ബേർക്കയിലെ  ഇബ്രാഹിം ചെർക്കള (61) നിര്യാതനായി. ദൽഹി യാത്രയ്ക്കിടെ പനി പിടിച്ചാണ് മരണം. ദീർഘകാലം ഗൾഫിലായിരുന്നു. നാട്ടിൽ സ്ഥിര താമസമാക്കിയതിന് ശേഷം കാസർകോട്ടെ സാഹിത്യ സാംസ്‌കാരിക രംഗത്ത് സജീവമായിരുന്നു. പ്രവാസ കാലം, മരീചികകൾ കൈയെത്തുമ്പോൾ തുടങ്ങി 19 പുസ്തകങ്ങൾ പുറത്തി റക്കിയിരുന്നു. ആനുകാലികങ്ങളിൽ ഒട്ടേറെ കഥകളും ലേഖനങ്ങളും എഴുതിയിരുന്നു. ചെർക്കളയിൽ റേഷൻ കടത്തിയിരുന്ന പരേതനായ സ്‌റ്റോർ  അബ്ദുല്ല ഹാജിയുടെയും ആസ്യയുമ്മയുടെയും മകനാണ്. ഭാര്യ: റംല പള്ളിക്കര. മക്കൾ അൽത്താഫ ( ദുബായ്)  ലത്തീഫ് (പ്ലസ് ടു വിദ്യർഥി). സഹോദരങ്ങൾ: മുഹമ്മദ് ഹാജി, മൊയ്തീൻ കുഞ്ഞി, ആമു സ്‌റ്റോർ, അബ്ദുൽ ഗഫൂർ (റഹ്മത്ത് നഗർ ജുമാ മസ്ജിദ് കമ്മിറ്റി ജനറൽ സെക്രട്ടറി)  ഖദീജ,മൈമൂന, ആയിഷ, പരേതനായ അബ്ദുൽ ഖാദർ.
 

Latest News