Sorry, you need to enable JavaScript to visit this website.

പെൺകരുത്തിന്റെ അക്ഷരത്താളുകൾ;  'സ്‌നേഹിത' മാസിക പ്രകാശനം ചെയ്തു

തനിമ ജിദ്ദ സൗത്ത് സോൺ വനിതാ വിഭാഗം പുറത്തിറക്കിയ 'സ്‌നേഹിത' മാസിക പ്രകാശനച്ചടങ്ങ്.

ജിദ്ദ - തനിമ ജിദ്ദ സൗത്ത് സോൺ വനിതാ വിഭാഗത്തിന് കീഴിൽ 'സ്‌നേഹിത' മാസിക പുറത്തിറങ്ങി. ഡോ.വിനീത പിള്ള (അൽ റയാൻ പോളിക്ലിനിക്) സലീന മുസാഫിറിന് (കലാ സാഹിതി ലേഡീസ് കൺവീനർ) ആദ്യ കോപ്പി നൽകി പ്രകാശനം നിർവഹിച്ചു. ഇലക്ട്രോണിക് മീഡിയ അരങ്ങുവാഴുന്ന പുതിയ കാലത്ത് പ്രവാസി സ്ത്രീകളുടെ സർഗാത്മകതയെയും വായനയെയും പ്രോത്സാഹിപ്പിച്ച് തനിമ വനിതാ വിഭാഗം തുടക്കമിട്ട സംരംഭം പ്രോത്സാഹനം അർഹിക്കുന്നതാണെന്നു ഡോ.വിനീത പിള്ള പറഞ്ഞു. സ്ത്രീകളുടെ മാത്രം നേതൃത്വത്തിൽ ഒരു മാഗസിൻ എന്തുകൊണ്ടും അഭിമാനിക്കാൻ വക നൽകുന്നുവെന്ന് സലീന മുസാഫിർ അഭിപ്രായപ്പെട്ടു. ഉള്ളടക്കവും രൂപീകരണ നാൾവഴികളും വിശദമാക്കി മാഗസിൻ സമർപ്പണം നടത്തി സ്‌നേഹിത എഡിറ്റർ ശഹർബാൻ നൗഷാദ് സംസാരിച്ചു.
തുടർന്ന് നടന്ന സാംസ്‌കാരിക സമ്മേളനത്തിൽ 'കാലഘട്ടത്തിന് അനിവാര്യമായ വായന' എന്ന വിഷയത്തിൽ അൽവുറൂദ് വൈസ് പ്രിൻസിപ്പൽ ബുഷ്‌റ ടീച്ചറും, 'തടയിടപ്പെടുന്ന പെൺ സർഗാത്മകത' എന്ന വിഷയത്തിൽ . 


മാനവീയം വനിത പ്രസിഡന്റ് ഷിജി രാജീവും സംസാരിച്ചു. നവോദയ കുടുംബവേദി സെൻട്രൽ കമ്മിറ്റി അംഗം ശഹീബ ബിലാൽ, തനിമ നോർത്ത് സോൺ വനിത വിഭാഗം പ്രസിഡന്റ് വി. മുംതാസ്, സാഹിത്യകാരി റജീന നൗഷാദ് എന്നിവർ സംസാരിച്ചു. തനിമ വനിതാ കലാവേദി ടീം അവതരണ ഗാനവും ഹെന്ന ആന്റ് ടീം ഖവാലിയും അവതരിപ്പിച്ചു. റബീഅ ഷമീം ഗാനമാലപിച്ചു. 
ശഹർബാൻ നൗഷാദ്, ഷീജ അബ്ദുൽ ബാരി, നിഹാൽ അബ്ദുൽബാരി, റജീന ബഷീർ എന്നിവർക്ക് ഉപഹാരം നൽകി. തനിമ ജിദ്ദ സൗത്ത് സോൺ വനിത പ്രസിഡന്റ് റുക്‌സാന മൂസ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അബ്ദുൽബാരി സ്വാഗതവും മുഹ്‌സിന കെ.കെ നന്ദിയും പറഞ്ഞു. യുസ്‌റ അഹ്മദ് ഖിറാഅത്ത് നടത്തി. സുരയ്യ അബ്ദുൽ അസീസ് അവതാരകയായിരുന്നു.

Latest News