Sorry, you need to enable JavaScript to visit this website.

ടീസ്റ്റക്കും സുബൈറിനുമെതിരായ മാധ്യമ വിചരണ നിര്‍ത്തണം- കാമ്പയിന്‍ എഗെയ്‌ന്സ്റ്റ് ഹേറ്റ് സ്പീച്ച്

ബംഗളൂരു- മാധ്യമപ്രവര്‍ത്തകനും വസ്തുതാ പരിശോധകനും ആള്‍ട്ട് ന്യൂസിന്റെ സഹസ്ഥാപകനുമായ മുഹമ്മദ് സുബൈര്‍, പത്രപ്രവര്‍ത്തകയും സിറ്റിസണ്‍സ് ഫോര്‍ ജസ്റ്റിസ് ആന്‍ഡ് പീസ് സെക്രട്ടറിയുമായ ടീസ്റ്റ സെതല്‍വാദ് എന്നിവരുടെ അറസ്റ്റിനെ ബംഗളൂരു ആസ്ഥാനമായുള്ള അപൗരാവകാശ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ കാമ്പയിന്‍ എഗെയ്ന്‍സ്റ്റ് ഹേറ്റ് സ്പീച്ച് ശക്തമായി അപലപിച്ചു.  ഇവരുടെ അറസ്റ്റുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ വരുന്ന തെറ്റായ വാര്‍ത്തകളില്‍ സംഘടന ആശങ്ക പ്രകടിപ്പിച്ചു.

കുറ്റാരോപിതരായ മനുഷ്യാവകാശ സംരക്ഷകര്‍ക്കെതിരെ ഇന്ത്യന്‍ മാധ്യമങ്ങള്‍ നടത്തുന്ന വിദ്വേഷ പ്രസംഗങ്ങള്‍ അപലപനീയമാണ്. കുറ്റം ചുമത്തപ്പെടുന്നതിന് മുമ്പുതന്നെ അവരെ കുറ്റക്കാരായി പ്രഖ്യാപിക്കുകയാണ്. ഇന്ത്യയിലെ ന്യൂനപക്ഷ സമുദായങ്ങള്‍ക്കെതിരായ വിദ്വേഷ പ്രസംഗം, വ്യാജ വാര്‍ത്തകള്‍, ഭരണകൂടം സ്‌പോണ്‍സര്‍ ചെയ്യുന്ന അക്രമങ്ങള്‍ എന്നിവ പുറത്തുകൊണ്ടുവരന്നതില്‍ ടീസ്റ്റയും  സുബൈറും മുന്‍പന്തിയിലാണ്.

ഇരുവര്‍ക്കുമെതിരെ  നേരത്തെ തന്നെ  ഓണ്‍ലൈനിലും ഓഫ്ലൈനിലും ഭീഷണി ഉയര്‍ന്നിരുന്നു. ഇന്ത്യയിലെ ന്യൂനപക്ഷ സമുദായങ്ങള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങള്‍ ഔദ്യോഗികമായും പരസ്യമായും രേഖപ്പെടുത്താനുള്ള ശ്രമങ്ങളില്‍ നേരിടുന്ന ഭീഷണിയാണ് അറസ്റ്റ് തെളിയിക്കുന്നതെന്ന്  പ്രസ്താവനയില്‍ പറഞ്ഞു.

 

Latest News