Sorry, you need to enable JavaScript to visit this website.

എയിഡ്‌സ് പകര്‍ത്താന്‍ എട്ട് വയസുകാരിയെ  പീഡിപ്പിച്ച  യുവാവ് അറസ്റ്റില്‍

ന്യൂദല്‍ഹി- എച്ച്‌ഐവി പകര്‍ത്തുകയെന്ന ലക്ഷ്യത്തോടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത യുവാവ് അറസ്റ്റില്‍. ഡല്‍ഹി സ്വദേശിയായ 25കാരനാണ് എട്ടുവയസുകാരിയെ ബലാത്സംഗം ചെയ്തത്. എച്ച്‌ഐവി ബാധിതനായ യുവാവ് രോഗം പടര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതെന്ന് ദല്‍ഹി പോലീസ് പറഞ്ഞു. പ്രതിയുടെ പേരുവിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.
അറസ്റ്റിലായി ദിവസങ്ങള്‍ക്ക് ശേഷമാണ് പ്രതി എച്ച്‌ഐവി ബാധിതനാണെന്ന് വ്യക്തമായതെന്ന് പോലീസ് വ്യക്തമാക്കി. എച്ച്‌ഐവി ബാധിതനാണെന്ന വിവരം പ്രതിക്ക് അറിയാമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പീഡനത്തിനിരയായ കുട്ടിയുടെ സമീപവാസിയാണ് പ്രതിയായ യുവാവ്. ജൂണ്‍ പതിനഞ്ചിന് അയല്‍വാസിയായ ആഗ്ര സ്വദേശി മകളെ പീഡിപ്പിച്ചതെന്ന്  വ്യക്തമാക്കി കുടിയുടെ അമ്മ ബദര്‍പൂര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. സംഭവശേഷം പ്രതി ഒളിവില്‍ പോയതായി അമ്മ പോലീസിനെ അറിയിച്ചു. പരാതിയില്‍ അന്വേഷണം ആരംഭിച്ച പോലീസ് ഗുരുതരാവസ്ഥയിലായ കുട്ടിയെ എയിംസ് ആശുപത്രിയിലേക്ക് മാറ്റി.
പെണ്‍കുട്ടിയുടെ കുടുംബവും യുവാവും ഒരേ അപ്പാര്‍ട്ട്‌മെന്റിലെ ഫ്‌ലാറ്റിലാണ് താമസിച്ചിരുന്നത്. കുട്ടി വീട്ടില്‍ തനിച്ചായിരുന്ന സമയത്താണ് ബലാത്സംഗം നടന്നത്. ഹരിയാനയിലെ പല്‍ വാല്‍ ജില്ലയിലെ ബാമിനിഖേരെ ഗ്രാമത്തിലെ വീട്ടില്‍ നിന്നാണ് പ്രതിയെ പോലീസ് പിടികൂടിയത്. നാല് സംഘങ്ങളായി തിരിഞ്ഞാണ് ഒളിവില്‍ പോയ പ്രതിക്കായി തെരച്ചില്‍ നടത്തിയതെന്ന് പോലീസ് അറിയിച്ചു.
 

Latest News