നജ്‌റാന്‍- സൗദിയില്‍ ഒരു കുട്ടി ആദ്യമായി ശബ്ദം കേട്ട നിമിഷം പകര്‍ത്തിയ വൈകാരിക വീഡിയോ രാജ്യത്തെ സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ക്കിടയില്‍ വൈറലായി.
ശനിയാഴ്ച വൈകി സൗദി ആരോഗ്യ മന്ത്രാലയം നജ്‌റാനില്‍ പുറത്തിറക്കിയ വീഡിയോ ആണ് സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ വ്യാപകമായി ഷെയര്‍ ചെയ്യുന്നത്. ആദ്യമായി ശബ്ദം കേട്ട് വജ്ദി എന്ന കുട്ടി പൊട്ടിച്ചിരിക്കുന്നതാണ് വീഡിയോയിലുള്ളത്.
നജ്‌റാനിലെ കിംഗ് ഖാലിദ് ഹോസ്പിറ്റലില്‍ കുട്ടിയുടെ രണ്ട് ചെവികളിലും കോക്ലിയര്‍ ഇംപ്ലാന്റ് ഓപ്പറേഷന്‍ നടത്തിയതായി മന്ത്രാലയത്തിന്റെ ട്വിറ്റര്‍ അക്കൗണ്ടിലെ കുറിപ്പില്‍ പറയുന്നു. സോഫയില്‍ ഇരിക്കുന്ന ആണ്‍കുട്ടിയോട് ഡോക്ടര്‍ സംസാരിക്കുന്നതും അവന്റെ ശ്രവണശേഷി പരിശോധിക്കാന്‍ കൈകൊട്ടുന്നതും വീഡിയോയില്‍ കാണാം. ചെയ്യുമ്പോള്‍ കുട്ടി ഒരു
لحظات من السعادة..
— صحة نجران (@moh_naj_) June 18, 2022
الطفل "وجدي" يسمع لأول مرة في حياته بعد نجاح عملية زراعة قوقعة في الأذنين بمستشفى الملك خالد في #نجران @SaudiMOH @emara_najran pic.twitter.com/56uA9bdB63