ന്യൂദല്‍ഹി- കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലേക്കുള്ള പ്രത്യേക ക്ഷണിതാവ് ഉള്‍പ്പെടെയുള്ള എല്ലാ പാര്‍ട്ടി സ്ഥാനങ്ങളില്‍നിന്നും ഹരിയാനയിലെ കോണ്‍ഗ്രസ് എം.എല്‍.എ കുല്‍ദീപ് ബിഷ്‌ണോയിയെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പുറത്താക്കി. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ക്രോസ് വോട്ട് ചെയ്തതിന് ആദംപൂര്‍ എം.എല്‍.എയായ ബിഷ്‌ണോയിക്കെതിരെ നടപടി ആവശ്യപ്പെട്ടതായി ഹരിയാന കോണ്‍ഗ്രസ് വൃത്തങ്ങള്‍ നേരത്തെ സൂചിപ്പിച്ചിരുന്നു.
പാര്‍ട്ടിയുടെ 'വേഗവും ശക്തവുമായ നടപടി'യെ ബിഷ്‌ണോയി പരിഹസിച്ചു. പാര്‍ട്ടിയുടേത് പക്ഷപാതപരമായ പെരുമാറ്റമാണെന്നും അദ്ദേഹം ആരോപിച്ചു. നിയമങ്ങള്‍ എല്ലാവര്‍ക്കും ഒരുപോലെ ബാധകമാക്കുന്നില്ല.
ചില നേതാക്കള്‍ക്ക് ചില നിയമങ്ങളും മറ്റു ചിലര്‍ക്ക് മറ്റ് നിയമങ്ങളുമാണ്. നിയമങ്ങള്‍ തിരഞ്ഞെടുത്ത് പ്രയോഗിക്കുന്നു. അച്ചടക്കമില്ലായ്മ മുന്‍കാലങ്ങളില്‍ പലതവണ അവഗണിക്കപ്പെട്ടിട്ടുണ്ട്. തന്റെ ധാര്‍മികത അനുസരിച്ചാണ് പ്രവര്‍ത്തിച്ചതെന്ന് അദ്ദേഹം പറഞ്ഞു.