ഫിറോസാബാദ്- ഉത്തര്‍പ്രദേശില്‍ തൊഴിലിലും വിദ്യാഭ്യാസത്തിലും സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് തലമുണ്ഡനം. ഭാരതീയ സവര്‍ണ മഹാസഭയാണ് സാമ്പത്തിക സംവരണമെന്ന ആവശ്യം പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ച് തലമുണ്ഡനം ചെയ്തത്.
ഫിറോസബാദില്‍ നടന്ന തലമുണ്ഡന സമരം സമൂഹമാധ്യമങ്ങളിലും വന്‍ ശ്രദ്ധ നേടി. ധാരാളം പേര് സവര്‍ണരുടെ ആവശ്യത്തെ പിന്തുണച്ച് രംഗത്തുവന്നു.