ഹൈദരാബാദ്- ഏക്താ കപൂറിന്റെ റിയാലിറ്റി ഷോ ലോക്ക് അപ്പ് റിലീസ് ചെയ്യുന്നത് ഹൈദരബാദ് സിറ്റി സിവില്‍ കോടതിയിലെ പതിനൊന്നാം അഡീഷണല്‍ ചീഫ് ജഡ്ജി സ്റ്റേ ചെയ്തു.
ദി ജയില്‍ എന്ന ആശയത്തിന്റെ കഥയുടെയും തിരക്കഥയുടെയും ഏകാവകാശം തനിക്കാണന്ന് വാദിച്ച് അബ്ദുള്‍ ഹലീം ബെയ്ഗ് എന്ന സനോബര്‍ ബെയ്ഗ് സമര്‍പ്പിച്ച രേഖകള്‍ പരിശോധിച്ച് വാദം കേട്ട ശേഷമാണ് കോടതി ഉത്തരവ് .
ഇലക്ട്രോണിക് മീഡിയ, സോഷ്യല്‍ മീഡിയ, ഒടിടി എന്നിവയില്‍ 'ലോക്ക് അപ്പ്' സീരീസ് പ്രദര്‍ശിപ്പിക്കുന്നതില്‍ നിന്ന് ഏക്്താ കപൂര്‍ (ആള്‍ട്ട് ബാലാജി), എംഎക്സ് പ്ലെയര്‍, എന്‍ഡെമോള്‍ ഷൈന്‍ എന്നിവരെ തടഞ്ഞുകൊണ്ടാണ് കോടതിയുടെ നടപടിയെന്ന് െ്രെപഡ് ഇന്ത്യയുടെ അഭിഭാഷകന് ഡി ജഗദീശ്വര്‍ റാവു പറഞ്ഞു.
പരമ്പര റിലീസ് ചെയ്യുന്നതിനും പ്രദര്‍ശിപ്പിക്കുന്നതിനുമെതിരെ വിചാരണ കോടതി നല്കിയ ഇടക്കാല വിലക്ക് കഴിഞ്ഞ ഫെബ്രുവരി അവസാനവാരത്തില്‍ തെലങ്കാന ഹൈക്കോടതി റദ്ദാക്കിയിരുന്നു.
ദ ജയില്‍ ആശയം െ്രെപഡ് മീഡിയയുടെ ഉടമസ്ഥതയിലുള്ളതാണെന്നും 2018 മാര്‍ച്ച് ഏഴിന് പകര്‍പ്പവകാശ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത ശാന്തനു റേയും ഷീര്‍ഷക് ആനന്ദും എഴുതിയതാണെന്നും ഹരജിക്കാരന് വാദിച്ചു.