മുംബൈ-ആദ്യ വിവാഹം പരാജയപ്പെട്ടെങ്കിലും തന്നെ അത് തന്നെ പ്രണയോ വിരോധിയോ പുരുഷവിരുദ്ധനോ ആക്കിയില്ലെന്ന് ഗായിക കനിക കപൂര്‍. രണ്ടാം വിവാഹത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ക്കിടെയാണ്
മുന്‍ ഭര്‍ത്താവ് രാജ് ചന്ദോക്കുമായുള്ള ബന്ധം വേര്‍പിരിഞ്ഞതിനെ കുറിച്ചുള്ള അവരുടെ പ്രതികരണം. തങ്ങള്‍ ഇപ്പോഴും സൗഹാര്‍ദത്തില്‍ തന്നെയാണെന്നും കനിക പറഞ്ഞു.
ലഖ്നൗവില്‍ ജനിച്ചു വളര്‍ന്ന കനിക 1998 ലാണ് ബിസിനിസുകാരന്‍ രാജ് ചന്ദോക്കിനെ വിവാഹം ചെയ്ത് ലണ്ടനിലേക്ക് താമസം മാറ്റിയത്. മൂന്ന് മക്കള്‍ ജനിച്ച ശേഷമായിരുന്നു വിവാഹ മോചനം. 2012 ല്‍ മുംബൈയിലെക്ക് മടങ്ങിയ അവര്‍ സംഗീത ലോകത്ത് സജീവമായി. കനിക കപൂര്‍ രണ്ടാം തവണയും ബേബി ഡോള്‍ ഗായിക മെയ് 20 ന് വിവാഹിതയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ലണ്ടനില്‍ നിന്നുള്ള വിദേശ ഇന്ത്യക്കാരനാണ് വരന്. പരാജയപ്പെട്ട ദാമ്പത്യം യഥാര്‍ത്ഥ പ്രണയത്തില്‍ നിന്ന് മാറിനില്ക്കാന് പ്രേരിപ്പിച്ചില്ലെന്നും തനിക്ക് അതിനുള്ള ഇടമുണ്ടെന്നും ഗായിക പറഞ്ഞു.
ആരാണ് ശരി, ആരാണ് തെറ്റ് എന്നതിനെക്കുറിച്ച് നോക്കേണ്ടതില്ലെന്നാണ് മാതാപിതാക്കള്‍ എന്നോട് പറഞ്ഞത്. ഈ നിലപാട് മുന്നോട്ട് പോകാന്‍ എന്നെ സഹായിച്ചു. സാമ്പത്തിക സ്വാതന്ത്ര്യം നിങ്ങള്‍ക്ക് ആത്മാഭിമാനം നല്‍കും. എനിക്ക് അത് ആവശ്യമായിരുന്നു. തുടക്കത്തില്‍ അത്ര എളുപ്പമായിരുന്നില്ലെങ്കിലും ഇപ്പോള്‍ എല്ലാം മനോഹരമായി കലാശിച്ചുവെന്ന് അവര്‍ പറഞ്ഞു.