Sorry, you need to enable JavaScript to visit this website.

വയോധിക കട്ടിലില്‍ മരിച്ച നിലയില്‍; ഭര്‍ത്താവ് ഷോക്കേറ്റ് ഗുരുതരാവസ്ഥയില്‍

തിരുവനന്തപുരം- വീടിനുള്ളില്‍ വയോധികയെ മരിച്ച നിലയില്‍ കണ്ടെത്തി. ഷോക്കേല്‍പ്പിച്ച് മരിക്കാന്‍ ശ്രമിച്ച ഭര്‍ത്താവിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാപ്പനംകോട് വിശ്വംഭരന്‍ റോഡ് ഇഞ്ചിപ്പുല്ലുവിള ഗിരിജ നിവാസില്‍ ഗിരിജ എസ്.നായരെയാണ് (66) വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് കെഎസ്ഇബി റിട്ട. ഓഫിസര്‍ സദാശിവന്‍ നായരെ (68)യാണ് ഗുരുതരാവസ്ഥയില്‍ ആശുപത്രയില്‍ പ്രവേശിപ്പിച്ചത്.
ഗിരിജയെ കട്ടിലില്‍ മരിച്ചു കിടക്കുന്ന നിലയിലും സദാശിവന്‍ നായരെ തൊട്ടടുത്ത ശുചിമുറിയില്‍ ഷോക്കേറ്റ നിലയിലുമാണ് കണ്ടെത്തിയത്. കൈ ഞരമ്പുകളും മുറിച്ചിരുന്നു.
ആത്മഹത്യാക്കുറിപ്പും സ്വത്തു ഭാഗം വെക്കുന്നത് സംബന്ധിച്ച രണ്ടു പേജുള്ള കുറിപ്പും പോലീസിനു ലഭിച്ചിട്ടുണ്ട്.
ഹീറ്ററിന്റെ പ്ലഗില്‍നിന്ന് വൈദ്യുതി പ്രവഹിപ്പിച്ചായിരുന്നു സദാശിവന്‍ നായരുട ആത്മഹത്യാ ശ്രമം. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹം അപകടനില തരണം ചെയ്തിട്ടില്ല.
ഗിരിജ എസ്.നായര്‍ കിടപ്പുരോഗിയായിരുന്നു. വീട്ടുകാര്യങ്ങള്‍ എല്ലാം നോക്കിയിരുന്നത് സദാശിവന്‍ നായര്‍ ആയിരുന്നു.

 

Latest News