Sorry, you need to enable JavaScript to visit this website.

റൂര്‍ക്കിയിലും വിദ്വേഷ പ്രസംഗം; കാളി സേന രംഗത്തിറങ്ങും

റൂര്‍ക്കി- ഉത്തരാഖണ്ഡിലെ റൂര്‍ക്കിയില്‍ മുസ്ലിംകളെ ഒതുക്കിയില്ലെങ്കില്‍ രംഗത്തിറങ്ങുമെന്ന ഭീഷണിയുമായി കാളി സേന.ഏപ്രില്‍ 16 ന് റൂര്‍ക്കിയിലെ ഭഗവാന്‍പൂര്‍ ഏരിയയിലെ ദാദാ ജലാല്‍പൂര്‍ ഗ്രാമത്തില്‍ ശോഭാ യാത്രക്കിടെ മുസ്ലിം വിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് സംഘര്‍ഷമുണ്ടായിരുന്നു. ഇവിടെയാണ് നാല് ദിവസങ്ങള്‍ക്കുശേഷം കാളി സേനയുടെ ഭീഷണി. മുസ്ലിംകളെ ഒതുക്കിയില്ലെങ്കില്‍
പ്രതിഷേധം പരിധിവിടുമെന്നാണ് മുന്നറിയിപ്പ്.  
കഴിഞ്ഞ ദിവസം ഹിന്ദുത്വ സംഘടനകള്‍ ദാദാ ജലാല്‍പൂര്‍ ഗ്രാമത്തില്‍ ഒത്തുചേര്‍ന്ന് ഭഗവാന്‍പൂര്‍ ടോള്‍ പ്ലാസയിലേക്ക് ഹനുമാന്‍ ചാലിസ ചൊല്ലി ജാഥ നടത്തി.
തുടര്‍ന്നാണ് വംശഹത്യയ്ക്കുള്ള ആഹ്വാനം. യോഗത്തില്‍ പങ്കെടുത്തവരില്‍ ഒരാളായ രാജീവ് ജോഷി ജനക്കൂട്ടത്തോട് സംസാരിക്കവെ ജില്ലാ ഭരണകൂടത്തെ ഭീഷണിപ്പെടുത്തി. ഈ മുസ്്‌ലിംകളെ പ്രോസിക്യൂട്ട് ചെയ്തില്ലെങ്കില്‍, ഭരണകൂടം അവരെ കുഴിച്ചുമൂടിയില്ലെങ്കില്‍ കാളി സേന ഭാരതത്തിന്റെ എല്ലാ ഭാഗത്തുനിന്നും  ഇവിടെയെത്തും-രാജീവ് ജോഷി പറഞ്ഞു.
ഉത്തരാഖണ്ഡിനെ മറ്റൊരു കശ്മീരാക്കി മാറ്റാന്‍ അനുവദിക്കില്ലെന്നാണ് വേറൊരു വിഡിയോയില്‍ ദിനേശാനന്ദ് സ്വാമി മുന്നറിയിപ്പ് നല്‍കിയത്.
ഏപ്രില്‍ 16 ന് ശോഭാ യാത്രക്കിടെ  ദാദാ ജലാല്‍പൂരിലെ പള്ളിക്കു സമീപമായിരുന്നു ഏറ്റുമുട്ടല്‍. ഘോഷയാത്ര പള്ളിക്കു സമീപം നിര്‍ത്തി ഉച്ചത്തില്‍ സംഗീതം വെക്കുകയായിരുന്നു.
നോമ്പ് തുറക്കാന്‍ സമയമായതിനാല്‍ ഘോഷയാത്ര മുന്നോട്ട് കൊണ്ടുപോണമെന്ന ആവശ്യം  അവഗണിച്ചു. ഇതിനു പിന്നാലെയാണ് കല്ലേറുണ്ടായത്. അക്രമത്തെ തുടര്‍ന്ന് വാഹനങ്ങള്‍ അഗ്നിക്കരയാക്കിയിരുന്നു.
ഇതുവരെ 14 മുസ്്‌ലിംകളെ അറസ്റ്റ് ചെയ്ത് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. മുസ്്‌ലിംകള്‍ക്കെതിരായ പ്രകോപന പ്രസംഗങ്ങളുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

 

Latest News