തിരുവനന്തപുരം- പുതുതായി സര്‍വീസ് ആരംഭിച്ച കെ.എസ്.ആര്‍.ടി.സി - സ്വിഫ്റ്റ് ബസുകള്‍ അപകടത്തില്‍പ്പെട്ട സംഭവത്തില്‍ ബസുകള്‍ ഓടിച്ച ഡ്രൈവര്‍മാരെ ജോലിയില്‍നിന്ന് നീക്കംചെയ്തതായി കെ.എസ്.ആര്‍.ടി.സി അറിയിച്ചു.
ഇന്റേണല്‍ കമ്മിറ്റി നടത്തിയ അന്വേഷണത്തില്‍ അപകടം സംഭവച്ചതില്‍ ഡ്രൈവര്‍മാരുടെ ഭാഗത്ത് വലിയ വീഴ്ച സംഭവിച്ചുവെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് നടപടി. ഏപ്രില്‍ 11 ന് രാത്രി 11 മണിക്ക് തിരുവനന്തപുരം ജില്ലയിലെ കല്ലമ്പലത്തും ഏപ്രില്‍ 12ന് രാവിലെ 10.25ന് മലപ്പുറം ജില്ലയിലെ കോട്ടക്കല്‍ വെച്ചുമാണ് ബസുകള്‍ അപകടത്തില്‍പ്പെട്ടത്.
മുഖ്യമന്ത്രി പിണറായി വിജയനാണ് കെ-സ്വിഫ്റ്റിന്റെ ആദ്യ സര്‍വീസുകള്‍ ഫ്ളാഗ് ഓഫ് ചെയ്തത്. ഇക്കൂട്ടത്തിലെ രണ്ട് ബസുകളാണ് അപകടത്തില്‍പ്പെട്ടത്. കോടികള്‍ വലിയുള്ള ബസുകളാണ് കെ-സ്വിഫ്റ്റിന്റെ ഭാഗമായി കെ.എസ്.ആര്‍.ടി.സി റോഡിലിറക്കിയിട്ടുള്ളത്. ഇത്തരത്തിലുള്ള ഒരു ബസ് അപകടത്തില്‍പ്പെടുമ്പോള്‍ വലിയ നഷ്ടമാണ് കെ.എസ്.ആര്‍.ടി.സിക്കുണ്ടാകുക.