തിരുവനന്തപുരം- കെ.എസ്.ആര്‍.ടി.സി-സ്വിഫ്റ്റ് സര്‍വീസ് തിങ്കളാഴ്ച മുതല്‍ ആരംഭിക്കും. വൈകുന്നേരം 5.30 മുതല്‍ തമ്പാനൂര്‍ കെ.എസ്.ആര്‍.ടി.സി സെന്‍ട്രല്‍ ഡിപ്പോയില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ തദ്ദേശ ഭരണ, ഗ്രാമവികസന മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ ഗ്രാമവണ്ടി ഗൈഡ് ബുക്ക് പ്രകാശനം നിര്‍വ്വഹിക്കും.
വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി കെ.എസ്.ആര്‍.ടി.സി- സ്വിഫ്റ്റ് വെബ്‌സൈറ്റ് പ്രകാശനവും സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ കെ.എസ്.ആര്‍.ടി.സി - സ്വിഫ്റ്റ് ബസ് ആദ്യത്തെ റിസര്‍വേഷന്‍ ചെയ്തവര്‍ക്കുള്ള സമ്മാനങ്ങളുടെ വിതരണവും നിര്‍വഹിക്കും. ഡോ. ശശി തരൂര്‍ എം.പിയും മേയര്‍ ആര്യ രാജേന്ദ്രനും മുഖ്യാതിഥികളായി പങ്കെടുക്കും.
ആദ്യ സര്‍വീസുകളില്‍ ഓണ്‍ലൈനില്‍ ആദ്യ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് ഉദ്ഘാടനത്തോട് അനുബന്ധിച്ച് കെ.എസ്.ആര്‍.ടി.സി- സ്വിഫ്റ്റ് നല്‍കുന്ന മടക്കയാത്രയുടെ സൗജന്യ ടിക്കറ്റ് ലഭിച്ച ഗജരാജയുടെ യാത്രക്കാരായ ജോസഫ് സ്‌കറിയ (പൂഞ്ഞാര്‍), അരുണ്‍.എം (ബാംഗ്ലൂര്‍), അനൂബ് ജോര്‍ജ് (പത്തനംതിട്ട, പുല്ലാട്) അരുണ്‍ എം (തിരുവനന്തപുരം, പൂജപ്പുര), എന്നിവര്‍ക്ക് മടക്ക ടിക്കറ്റിനുള്ള സൗജന്യ കൂപ്പണ്‍ സമ്മാനിക്കുക.