Sorry, you need to enable JavaScript to visit this website.

 മംഗള ട്രെയിനിലെ യാത്രയ്ക്കു ചെലവേറും 

ന്യൂദല്‍ഹി- ആവശ്യക്കാര്‍ കൂടുന്നതിനുസരിച്ച് ടിക്കറ്റ് നിരക്ക് കൂടുന്ന ഡൈനാമിക് പ്രൈസിംഗ് രീതി ഇതാദ്യമായി കേരളത്തിലും ഏര്‍പ്പെടുത്തുന്നു. എറണാകുളം നിസാമുദ്ദീന്‍ മംഗള എക്‌സ്പ്രസ് ട്രെയിനിലാണിത് വരുന്നത്.  ജൂണ്‍ ഒന്ന് മുതലാണ് ഈ മാറ്റം. നിലവില്‍ പ്രീമിയര്‍ ട്രെയിനുകളില്‍ മാത്രമാണ് ഈ രീതിയില്‍ ടിക്കറ്റ് വല്‍പ്പനയുള്ളത്. യാത്രക്കാര്‍ വര്‍ധിക്കുന്നതിനനുസരിച്ച് അടിസ്ഥാന നിരക്ക് പത്ത് മുതല്‍ 50 ശതമാനം വരെ വര്‍ധനയുണ്ടാകും. 
 72 ബെര്‍ത്തുകളുള്ള സെക്കന്‍ഡ് ക്ലാസ് സ്ലീപ്പര്‍ കോച്ചിനു പകരം 83 ബെര്‍ത്തുകളുള്ള ഇക്കോണമി  എസി കോച്ച് ഈ ട്രെയിനില്‍ ഉള്‍പ്പെടുത്തും. തേഡ് എസിയേക്കാള്‍ എട്ട് ശതമാനം നിരക്ക് കുറവാണ് ഇക്കോണി എസി കോച്ചുകള്‍ക്ക്. കഴിഞ്ഞ വര്‍ഷം മുതലാണ് പരീക്ഷണാര്‍ഥം ഇവ ഏര്‍പ്പെടുത്തിയത്. 
 

Latest News