കോട്ടയം- ചങ്ങനാശേരി നഗരസഭ നൂറാം വയസിലേക്ക്. നഗരസഭയുടെ ശതാബ്ദി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമാകും. നഗരസഭ അങ്കണത്തിൽ വൈകുന്നേരം നാലിന് നടക്കുന്ന ചടങ്ങിൽ ശതാബ്ദി ആഘോഷത്തിന്റെ ഉദ്ഘാടനം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർവ്വഹിക്കും. മന്ത്രി വി.എൻ. വാസവൻ, കൊടിക്കുന്നിൽ സുരേഷ് എം.പി, എം.എൽ.എമാരായ ഉമ്മൻചാണ്ടി, അഡ്വ. ജോബ് മൈക്കിൾ, നഗരസഭാ ചെയർപേഴ്സൺ സന്ധ്യാ മനോജ്, നഗരസഭാ പ്രതിപക്ഷ നേതാവ് കൃഷ്ണകുമാരി രാജശേഖരൻ, തുടങ്ങിയവർ പങ്കെടുക്കും. 1921 ലാണ് നഗരസഭ സ്ഥാപിച്ചത്. നായർ സർവീസ് സൊസൈറ്റി അതിരൂപത എന്നിവയുടെ അസ്ഥാനമായ ചങ്ങനാശേരി ജില്ലയുടെ തെക്കേ പ്രവേശന കവാടവും വിദ്യാഭ്യാസ, വാണിജ്യ, സാംസ്കാരിക കേന്ദ്രവുമാണ്.