തിരുവനന്തപുരം- മദ്യനിരോധനത്തെ കുറിച്ച് പറയുന്ന ക്രൈസ്തവ സഭ ആദ്യം മദ്യപിക്കുന്നവരെ പള്ളിയില്‍ കയറ്റില്ലെന്ന് പറയാന്‍ ധൈര്യം കാണിക്കണമെന്ന് സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദന് പറഞ്ഞു. ചെങ്ങന്നൂരില്‍ പുതിയ മദ്യനയത്തിനെതിരെ ജനവിധിയുണ്ടാകുമെന്ന കത്തോലിക്കാ സഭയുടെ വെല്ലുവിളി ഏറ്റെടുക്കുന്നതായും അദ്ദേഹം പറഞ്ഞു.
മദ്യവര്‍ജനത്തിന് വേണ്ട് കത്തോലിക്കാ സഭ എന്ത് നടപടിയാണ് സ്വീകരിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. കള്ളിനേക്കാള്‍ വീര്യം കൂടിയ വൈന്‍ നിര്‍മിക്കാന്‍ കൂടുതല്‍ ഡിസ്റ്റലറികള്‍ വേണമെന്ന് ആവശ്യപ്പെടുന്നവരാണ് തിരുമേനിമാരെന്നും ആനത്തലവട്ടം ആനന്ദന് കുറ്റപ്പെടുത്തി.
ഇങ്ങനെയുള്ള ആളുകള്‍ക്കൊക്കെ ഇത് ആകാം, എന്നാല്‍, സാധാരണക്കാരനും കൂലിപ്പണി എടുക്കുന്നവര്‍ക്കും ഇത് പറ്റില്ല എന്ന സിദ്ധാന്തം ജനങ്ങള്‍ ഏറ്റെടുക്കാന്‍ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.