ആളുകളെ ചിരിപ്പിച്ച് ഒരു മാജിക് വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ജര്‍മനിയിലെ ബെര്‍ലിനില്‍ ചിത്രീകരിച്ച വീഡിയോ ആയിരങ്ങളാണ് ഷെയര്‍ ചെയ്തത്. തെരുവില്‍ പോലീസുകാരനു മുന്നിലാണ് ഒരാള്‍ മാജിക് അവതരിപ്പിക്കുന്നത്.
റോഡരികില്‍ നിര്‍ത്തിയിട്ടിരിക്കുന്ന പോലീസ് വാഹനത്തിനരികിലേക്ക് മാജിക്കുകാരന്‍ നടന്നു വരുന്നതോടെയാണ് ദൃശ്യം തുടങ്ങുന്നത്. ഇയാളുടെ കൈയില്‍ ഉണ്ടായിരുന്ന ഷീറ്റ് ഉയര്‍ത്തി പോലീസുകാരന്റെ കണ്‍മുന്നില്‍ വീശിയിട്ട ശേഷം അപ്രത്യക്ഷനായെന്ന് തോന്നിപ്പിക്കാനാണ് ശ്രമിക്കുന്നത്. മാജിക്കുകാരന്‍ വാഹനത്തിനു താഴെ ഇഴഞ്ഞ ശേഷം മറുഭാഗത്തു പൊങ്ങുന്നത് പോലീസുകാരന്‍ ഒന്നും പറയാതെ നോക്കി നില്‍ക്കുകയാണ്.
ഈ വീഡിയോ നിങ്ങളെ ചിരിപ്പിക്കുക മാത്രമല്ല ദിവസം തന്നെ നന്നാക്കുമെന്നാണ് ആളുകള്‍ കമന്റ് ചെയ്തിരിക്കുന്നത്.