Sorry, you need to enable JavaScript to visit this website.

മുതിർന്ന മാധ്യമപ്രവർത്തകൻ അസൈൻ കാരന്തൂർ അന്തരിച്ചു

കോഴിക്കോട്- മാധ്യമം മുൻ ഡെപ്യൂട്ടി എഡിറ്ററും മുതിർന്ന മാധ്യമപ്രവർത്തകനുമായ അസൈൻ കാരന്തൂർ (69)അന്തരിച്ചു. ഇന്ന് രാവിലെ വീട്ടിൽ കുഴഞ്ഞുവീണ അദ്ദേഹത്തെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാധ്യമത്തിന്റെ തുടക്കം മുതൽ കൂടെയുണ്ടായിരുന്ന അസയിൻ കാരാട് വിരമിച്ച ശേഷം കോഴിക്കോട് നിന്ന് പ്രസിദ്ധീകരിച്ചിരുന്ന തൽസമയം പത്രത്തിന്റെ എഡിറ്ററായി. ഭാര്യ: ശരീഫ. മക്കൾ: മുഹമ്മദ് തൗസീഫ്, ആയിശ സന, ലിംത ഫാത്തിമ, മരുമകൻ: മോനിഷ് അലി.
 

Latest News