ന്യൂദല്‍ഹി- മുംബൈ സ്ഫോടനക്കേസ് ഉള്‍പ്പെടെ നിരവധി കേസുകളില്‍ പിടികിട്ടാപ്പുള്ളിയായ മുഷ്താഖ് മുഹമ്മദ് മിയ എന്ന ഫാറൂഖ് തക്ല അറസ്റ്റിലായി. അധോലോക നായകന് ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളി കൂടിയായ തക്ല ദുബായിലാണ് പിടിയിലായത്. നാടുകടത്താന്‍ യുഎഇ ഭരണകൂടം അനുമതി നല്‍കിയതോടെ ഇയാളെ ദല്‍ഹിയിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. തക്ലയെ മുംബൈ ടാഡ കോടതിയില്‍ ഹാജരാക്കും. കൊലപാതകം, ഗൂഢാലോചന, ആയുധം കൈയ്യില്വെക്കല് തുടങ്ങി നിരവധി കുറ്റങ്ങള്‍ തക് ലക്കെതിരെയുണ്ട്. സിബിഐയുടെ പ്രത്യേക സംഘം ദല്‍ഹിയില്‍ ഇയാളെ ചോദ്യം ചെയ്തു.
ദുബായില്‍ സിബിഐ സംഘത്തിന്റെ വലയിലായ തക് ലയെ നാടുകടത്താന്‍ യു.എ.ഇ അധികൃതര്‍ അനുവദിച്ചത് ശ്രദ്ധേയമായ നയതന്ത്രവിജയമായാണ് വിലയിരുത്തുന്നത്. 1993ലെ മുംബൈ സ്ഫോടനക്കേസില്‍ പങ്കാളിത്തമുണ്ടെന്ന് തെളിഞ്ഞതോടെ തക് ലക്കെതിരെ 1995 ല്‍ റെഡ് കോര്‍ണര്‍ നോട്ടിസ് പുറത്തിറക്കിയെങ്കിലും ഇയാള്‍ ഇന്ത്യയില്‍നിന്ന് രക്ഷപ്പെടുകയായിരുന്നു.
തക് ലയുടെ അറസ്റ്റ് ദാവൂദ് സംഘത്തിന് കനത്ത തരിച്ചടിയെന്് മുംബൈയിലെ മുതിര്‍ന്ന അഭിഭാഷകന് ഉജ്വല്‍ നികം അഭിപ്രായപ്പെട്ടു. മുംബൈ സ്ഫോടനക്കേസില്‍ പങ്കാളിത്തമുള്ള ഇയാള്‍ പിടിയിലായതോടെ കേസിലെ ദാവൂദ് ബന്ധത്തിനു കൂടുതല്‍ സ്ഥിരീകരണമാകുമെന്ന് ഉജ്വല്‍ നികം പറഞ്ഞു.