Sorry, you need to enable JavaScript to visit this website.

മുസ്ലിം സ്ത്രീകള്‍ക്കെതിരെ വിദ്വേഷ പ്രസംഗം, നരസിംഗാനന്ദക്ക് ജാമ്യം

ഡെറാഡൂണ്‍- സ്ത്രീകള്‍ക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയ കേസില്‍ ഹിന്ദു സന്യാസി യതി നരസിംഗാനന്ദക്ക് ഉത്തരാഖണ്ഡ് കോടതി ജാമ്യം അനുവദിച്ചു.
ന്യൂനപക്ഷങ്ങളെ ഉന്മൂലനം ചെയ്യാന്‍ ആഹ്വാനം ചെയ്ത ഹരിദ്വാര്‍ ധര്‍മസന്‍സദ് സംഘടിപ്പിച്ച് വിവാദത്തിലാണ് നരസിംഗാനന്ദക്ക് ജനുവരി 19ന് ചീഫ് ജുഡീഷ്യല് മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചിരുന്നു.
സമൂഹ മാധ്യമങ്ങളില്‍ മുസ്ലിം സ്ത്രികള്‍ക്കെതിരെ അപകീര്‍ത്തി പരാമര്‍ശങ്ങള്‍ നടത്തിയ കേസിലാണ് ജാമ്യം ലഭിച്ചത്. മതിവികാരങ്ങള്‍ വ്രണപ്പെടുത്താനും സാമുദായിക സൗഹാര്‍ദം തകര്‍ക്കാനും ശ്രമിച്ചതിനാണ് കേസെടുത്തിരുന്നത്.
ഗാസിയാബാദിലെ ദസന ക്ഷേത്രത്തില്‍ പൂജാരിയായ നരസിംഗാനന്ദ പലതവണ വിവാദത്തിലായിട്ടുണ്ട്. ഹരിദ്വാര്‍ ധര്‍മസന്‍സദ് കേസില്‍ ഇദ്ദേഹമടക്കം പത്ത് പ്രതികളാണുള്ളത്. വനിതാ രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ നടത്തിയ പ്രസ്താവനകള്‍ ബി.ജെ.പിയില്‍നിന്നടക്കം എതിര്‍പ്പ് ക്ഷണിച്ചുവരുത്തിയിരുന്നു. നേരത്തെ നരസിംഗാനന്ദക്ക് വേണ്ടി പണം പിരിച്ചിരുന്ന ബി.ജെ.പി നേതാവ് കപില്‍ മിശ്ര പരസ്യമായി രംഗത്തുവന്നിരുന്നു.

 

Latest News