ന്യൂദല്‍ഹി- ഫരീദാബാദിലെ രെു ബഹുനില കെട്ടിടത്തിന്റെ പത്താം നിലയിലെ ഫ്ളാറ്റില്‍ നിന്ന് താഴെ ഒമ്പതാം നിലയിലേക്ക് വീണ തുണികള്‍ എടുക്കാന്‍ അമ്മ സ്വന്തം മകനെ സുരക്ഷാ മുന്‍കരുതലുകളില്ലാതെ അപകടകരമായ രീതിയില്‍ തൂക്കിയിറക്കുന്ന വിഡിയോ വൈറലായി. സാരി ഉപയോഗിച്ചാണ് യുവതി മകനെ താഴേക്ക് തൂക്കിയിറക്കിയത്. വസ്ത്രങ്ങളെടുത്ത ശേഷം ഇതുപോലെ മുകളലേക്ക് വലിച്ചു കയറ്റുകയും ചെയ്തു. തൂക്കിയിട്ട സാരിയിലെ പിടുത്തം മാത്രമായിരുന്നു ആണ്‍കുട്ടിയുടെ സുരക്ഷ. അശ്രദ്ധമായ ഈ ചെയ്തിയുടെ വീഡിയോ പ്രചരിച്ചതോടെ യുവതിക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ പ്രതിഷേധമുയര്‍ന്നു. സ്വന്തം മകന്റെ ജീവന് വച്ച് കളിച്ച യുവതിക്കെതിരെ നടപടി വേണമെന്നും പലരു ആവശ്യപ്പെട്ടു.
ഫരിദാബാദ് സെക്ടര്‍ 82ലെ ഫ്ളോറിഡ് അപാര്‍ട്മെന്റ് സമുച്ചയത്തിലാണ് ഈ സംഭവം നടന്നത്. തൊട്ടടുത്ത മറ്റൊരു കെട്ടിടത്തില്‍ നിന്നാണ് വിഡിയോ പിടിച്ചിരിക്കുന്നത്. സാരിയുടെ ഒരറ്റത്ത് പിടിച്ച കുട്ടിയെ മറ്റെ അറ്റത്ത് പിടിച്ച പ്രായമായ സ്ത്രീ സാവധാനം വലിച്ചു കയറ്റുന്നതാണ് വിഡിയോ. 10 നിലയുടെ ഉയരത്തിലാണ് സ്ത്രീയുടെ അതിസാഹസം. പിടിവിട്ട് താഴെക്കു പോയിരുന്നെങ്കില്‍ കുട്ടിയുടെ ജീവന് ബാക്കിയുണ്ടാകില്ലെന്നും വിഡിയോ ചിത്രീകരിച്ചാള് പറയുന്നുണ്ട്.
Cannot believe this...
— Kirandeep (@raydeep) February 12, 2022
Apparently boy was sent from a 10th floor balcony to a floor below to pick clothes. And like this #Faridabad pic.twitter.com/ZzHn90zynJ
സംഭവം വൈറലായതോടെ സ്ത്രീയില്‍ നിന്നും അപാര്‍ട്മെന്റ് മാനേജ്മെന്റ് വിശദീകരണം തേടിയിട്ടുണ്ട്. സഹായത്തിനായി സ്ത്രീ മറ്റു സഹായങ്ങള്‍ തേടിയിരുന്നില്ലെന്ന് ഇതേ ഫ്ളാറ്റില്‍ കഴിയുന്ന പ്രവീണ്‍ സരസ്വത് പറഞ്ഞു.