Sorry, you need to enable JavaScript to visit this website.

വസ്ത്രത്തിനു മുകളിലൂടെ മാറിടത്തില്‍ പിടിച്ചാല്‍ പോക്‌സോ കുറ്റമാവില്ല, വിവാദ ഉത്തരവുകള്‍ നല്‍കിയ ജസ്റ്റിസ് പുഷ്പ രാജിവെച്ചു

മുംബൈ- വസ്ത്രത്തിനു മുകളിലൂടെ മാറിടത്തില്‍ പിടിച്ചാല്‍ പോക്‌സോ കുറ്റമാകില്ലെന്നതുള്‍പ്പെടെയുള്ള വിവാദ ഉത്തരവുകള്‍  പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് വിമര്‍ശനം നേരിട്ട ബോംബെ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പുഷ്പ ഗെനേഡിവാല രാജിവെച്ചു. നിലവില്‍ ബോംബെ ഹൈക്കോടതിയുടെ നാഗ്പുര്‍ ബെഞ്ച് അധ്യക്ഷയായിരുന്നു.
അഡീഷണല്‍ ജഡ്ജി ആുള്ള കാലാവധി അവസാനിക്കുന്നതിന്റെ തൊട്ടുതലേന്നാണ് രാജി സമര്‍പ്പിച്ചത്. കാലാവധി നീട്ടിനല്‍കുകയോ സുപ്രീം കോടതി കൊളീജിയത്തിലേക്ക് ഉയര്‍ത്തുകയോ ചെയ്യാത്ത പശ്ചാത്തലത്തിലാണ് രാജിയെന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ വര്‍ഷമാണ് ഒരാഴ്ചയ്ക്കകം മൂന്നു വ്യത്യസ്ത പോക്‌സോ കേസുകളില്‍ പ്രതികളെ വെറുതെ വിട്ടുകൊണ്ട് ജസ്റ്റിസ് പുഷ് ഗെനേഡിവാല വിവാദ ഉത്തരവുകള്‍ പുറപ്പെടുവിച്ചിരുന്നത്. പോക്‌സോപ്രകാരം സെഷന്‍സ് കോടതി ശിക്ഷിച്ച യുവാവിനെ കുട്ടിയുടെ മൊഴി വിശ്വസനീയമല്ല എന്നു വിലയിരുത്തി  ജനുവരി 14 ന് വിട്ടയച്ചിരുന്നു. പെണ്‍കുട്ടിയുടെ കൈകള്‍ കൂട്ടിപ്പിടിച്ച് പാന്റിന്റെ സിപ്പ് അഴിക്കുന്നത് പോക്‌സോ ഏഴാം വകുപ്പ് പ്രകാരമുള്ള കുറ്റമല്ലെന്നായിരുന്നു ജനുവരി 15 നു നല്‍കിയ ഉത്തരവ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മാറിടത്തില്‍ വസ്ത്രത്തിനു മുകളിലൂടെ പിടിക്കുന്നത് പോക്‌സോ  പ്രകാരമുള്ള കുറ്റമാവില്ലെന്ന് ജനുവരി 19 ലെ ഉത്തരവ് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു.
ചര്‍മം ചര്‍മത്തില്‍ സ്പര്‍ശിച്ചാലേ പോക്‌സോ എട്ടാം വകുപ്പ് പ്രകാരമുള്ള കുറ്റമാകൂ എന്നായിരുന്നു ഉത്തരവ്.  വിവാദ ഉത്തരവുകള്‍ക്ക് പിന്നാലെ ജസ്റ്റിസ് പുഷ്പയെ സ്ഥിരപ്പെടുത്താനുള്ള ശുപാര്‍ശ സുപ്രീം കോടതി കൊളീജിയം പിന്‍വലിച്ചിരുന്നു.

 

Latest News