Sorry, you need to enable JavaScript to visit this website.

ബാര്‍ ഹോട്ടലില്‍ തോക്കും തിരകളുമായി എത്തിയ യുവാവ് അറസ്റ്റില്‍

ഒറ്റപ്പാലം-  തോക്കും തിരകളുമായി ബാര്‍ ഹോട്ടലില്‍ എത്തിയ യുവാവ് അറസ്റ്റില്‍. സൗത്ത് പനമണ്ണ കളത്തില്‍ വീട്ടില്‍ മഹേഷിനെ(22)യാണ് നഗരത്തിലെ ബാര്‍ ഹോട്ടലില്‍ വെച്ച് അറസ്റ്റ് ചെയ്തത്. ലൈസന്‍സില്ലാത്ത നാടന്‍ തോക്കും മൂന്ന് തിരകളും ഇയാളില്‍ നിന്ന് കണ്ടെടുത്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് യുവാവിനെ പിടികൂടിയത്. തോക്കും തിരകളും ശാസ്ത്രീയപരിശോധനക്ക് വിധേയമാക്കുമെന്ന് പോലീസ് അറിയിച്ചു.

 

 

Latest News