കോട്ടയം- സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനില്‍ നിന്ന് കോടതി വിധിച്ച നഷ്ടപരിഹാരമായ 10 ലക്ഷം രൂപ ലഭിച്ചാല്‍ തുക സ്വന്തം ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പണം സമൂഹ നന്മക്ക് ഉപയോഗിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
കേസിന് പോകാന്‍ ആഗ്രഹിച്ചതല്ല. ആരോപണം നിഷേധിച്ചപ്പോള്‍ അതെല്ലാവരും പറയണതല്ലേ, നിയമനടപടിക്ക് എന്തുകൊണ്ട് പോകുന്നില്ലെന്ന് പലഭാഗങ്ങളില്‍ നിന്നും ചോദ്യം വന്നു. അതുകൊണ്ടാണ് കോടതിയെ സമീപിച്ചതെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.
'ആരോപണങ്ങള്‍ മാനസികമായി വേദനിപ്പിച്ചു.എങ്കിലും എനിക്ക് ഒരു ശക്തി തരുന്നതെന്താണെന്നുവച്ചാല്‍, സത്യം ജയിക്കും. തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ ഒരു കുഴപ്പവും സംഭവിക്കില്ല. ഇത് എന്റെ ജീവിതത്തില്‍ ഒട്ടാകെ എനിക്ക് പൂര്‍ണമായിട്ടും ബോധ്യപ്പെട്ടിട്ടുള്ള കാര്യമാണ്. യാഥാര്‍ത്ഥ്യമായിട്ടുള്ള കാര്യമാണ്. അതുകൊണ്ട് എന്ത് വന്നാലും ഇതൊക്കെ ഇന്നത്തേക്കേ ഉള്ളൂവെന്ന വിശ്വാസമുണ്ട്. ഞാനൊരു ദൈവവിശ്വാസിയാണ്.'-ഉമ്മന്‍ചാണ്ടി പറഞ്ഞു.