ആലുവ- പാലാ ബിഷപ്പിന്റെ വിവാദ ലഹരി ജിഹാദ് പ്രസംഗം പ്രചരിപ്പിക്കുന്നതിനെതിരെ പോലീസില്‍ പരാതി. യൂ ട്യൂബ്, കെ.സി.ബി.സി പ്രസിദ്ധീകരണമായ ജാഗ്രത എന്നിവയിലൂടെ ലഹരി ജിഹാദ് വിവാദ പ്രസംഗം പ്രചരിപ്പിക്കുന്നതിനെതിരെയാണ് പാല ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരെ പരാതി നല്‍കിയത്.
എടത്തല മരുതംകുടി എം.എ. അബ്ദുല്‍ സലാമാണ് എടത്തല പോലീസില്‍ പരാതി നല്‍കിയത്. പാല ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനു പുറമെ, കെ.സി.ബി.സി ജാഗ്രതയുടെ രക്ഷാധികാരിയും ചീഫ് എഡിറ്ററുമായ റവ. ഡോ. ജോസഫ് കരിയില്‍, റവ. മൈക്കിള്‍ പുളിക്കല്‍ എന്നിവര്‍ക്കെതിരെയാണ് പരാതി.