ന്യൂദല്‍ഹി-പശ്ചിമ ബംഗാളില്‍ പൗരത്വ ഭേദഗതി നിയമം (സി.എ.എ) നടപ്പാക്കണമെന്ന ആവശ്യവുമായി ബി.ജെ.പി എം.പിമാര്‍. പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ സന്ദര്‍ശിച്ചാണ് സംസ്ഥാനത്തുനിന്നുള്ള ബി.ജെ.പി എം.പിമാര്‍ ഈ ആവശ്യം ഉന്നയിച്ചത്. പ്രതിനിധി സംഘത്തിന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ഡോ. സുകന്ത മജുംദാര്‍ നേതൃത്വം നല്‍കി. പ്രധാനമന്ത്രി ബംഗാള്‍ സന്ദര്‍ശിക്കണമെന്ന് സംഘം ആവശ്യപ്പെട്ടു.
സി.എ.എ നിമയത്തിന് ചട്ടക്കൂടുണ്ടാക്കി സംസ്ഥാനത്ത് ഉടന്‍ നടപ്പിലാക്കണമെന്നാണ് ആവശ്യം. അര്‍ഹരായവര്‍ക്ക് പൗരത്വം നല്‍കുന്നതിന് ഇത് അനിവാര്യമാണെന്ന് പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്തിയതായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പറഞ്ഞു.
ബജറ്റില്‍ പ്രഖ്യാപിച്ച ഫണ്ടുകള്‍ സംസ്ഥാനത്തിന് അനുവദിക്കണമെന്ന ആവശ്യവും ബി.ജെ.പി സംഘം ഉന്നയിച്ചു. നോര്‍ത്ത്, സൗത്ത് കോറിഡോറിന് അനുവദിച്ച ഫണ്ട് ഇനിയു നല്‍കിയിട്ടില്ല. തേയിലതോട്ടങ്ങളുടെ വികസനവും നടപ്പായിട്ടില്ല. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ആരംഭിച്ച അക്രമങ്ങള്‍ സി.ബി.ഐ അന്വേഷണം ആരംഭിച്ച ശേഷവും തുടരുകയാണെന്ന് എം.പിമാര്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തി.