മെക്‌സിക്കോ സിറ്റി- സെന്‍ട്രല്‍ മെക്‌സിക്കോയിലുണ്ടായ ഭൂചലനം പരിഭ്രാന്തി പരത്തി. ആറു മാസത്തിനിടെ രാജ്യം നൂറു കണക്കിനാളുകള്‍ കൊല്ലപ്പെട്ട രണ്ട് ഭൂചലനത്തിനു സാക്ഷ്യം വഹിച്ചതിനാലാണ് ജനങ്ങളില്‍ കടുത്ത ആശങ്കയും ഭീതിയും സൃഷ്ടിച്ചത്. റിക്ടര്‍ സ്‌കെയിലില്‍ 7.2 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കെട്ടിടങ്ങള്‍ തകര്‍ന്നതായും റിപ്പോര്‍ട്ടില്ല. ദക്ഷിണ സ്‌റ്റേറ്റായ ഓക്‌സാക്കയിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. ഇതിനടുത്ത രണ്ട് നഗരങ്ങളില്‍ നാശനഷ്ടമുണ്ടെന്നും അഭയാര്‍ഥി കേന്ദ്രങ്ങള്‍ തുറന്നതായും അധികൃതര്‍ പറഞ്ഞു.
പരിഭ്രാന്തിയിലായ ജനങ്ങള്‍ തെരുവുകളില്‍ നിറഞ്ഞു. കഴിഞ്ഞ സെപ്റ്റംബറിലുണ്ടായ രണ്ട് ഭൂചലനങ്ങളില്‍ 465 പേരാണ് മെക്‌സിക്കോയില്‍ മരിച്ചത്. ഇതില്‍ ഭൂരിഭാഗവും കെട്ടിടം തകര്‍ന്നായിരുന്നു.