ഭോപ്പാൽ- മധ്യപ്രദേശിൽ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച ഒരാൾ കൂടി കോവിഡ് ബാധിച്ച് മരിച്ചു. ഒരാഴ്ചക്കിടെ പൂർണതോതിൽ വാക്സിൻ സ്വീകരിച്ച രണ്ടാമത്തെ രോഗിയാണ് മരിച്ചത്. രണ്ടും ഡോസും സ്വീകരിച്ച 54 കാരനായ ഡോക്ടറാണ് എയിംസിൽ വെച്ച് മരിച്ചതെന്ന് മധ്യപ്രദേശ് ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചത്. ചെറിയ തോതിൽ രക്തസമ്മർദമൊഴിച്ച് മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ലെന്ന് വനിതാ ഡോക്ടറുടെ ബന്ധുക്കൾ പറഞ്ഞു. കാര്യമായ കോവിഡ് ലക്ഷണങ്ങളും ഉണ്ടായിരുന്നില്ല.
ഇൻഡോറിൽ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ച 69കാരനാണ് കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരിച്ചിരുന്നത്.