Sorry, you need to enable JavaScript to visit this website.

എസ്.ഡി.പി.ഐ കോർപ്പറേറ്റ് പാർട്ടിയെന്ന് ആരോപിച്ച് ദേശീയ സെക്രട്ടറി രാജിവച്ചു

ന്യൂദൽഹി- ഇക്കഴിഞ്ഞ ലോക്സഭാ ഉപതെരഞ്ഞെടുപ്പിൽ മലപ്പുറം മണ്ഡലത്തിൽ മത്സരിച്ച എസ്.ഡി.പി.ഐ ദേശീയ സെക്രട്ടറി തസ്ലീം റഹ്‌മാനി പാർട്ടി വിട്ടു. പ്രാഥമികാംഗത്വം രാജിവെച്ചതായി ദേശീയ പ്രസിഡന്റ് എം.കെ ഫൈസിക്ക് അയച്ച കത്തിൽ അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയ പാർട്ടി എന്നതിനേക്കാൾ, കോർപ്പറേറ്റ് കമ്പനി എന്ന നിലയിലാണ് പാർട്ടി പ്രവർത്തിക്കുന്നതെന്നും നയങ്ങൾ നടപ്പാക്കുന്നത് കോർപ്പറേറ്റ് രീതിയിലാണെന്നും പൊതുജനങ്ങൾക്കിടയിൽ സ്വീകാര്യത ലഭിക്കുന്ന നേതാക്കൾ പാർട്ടിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
വിലപ്പെട്ട സമയം നഷ്ടപ്പെടുത്തുകയും സമുദായത്തിന്റെ വിഭവങ്ങൾ നഷ്ടപ്പെടുത്തുകയും ചെയ്യുകയാണ് എസ്.ഡി.പി.ഐ. ലക്ഷ്യം നേടാത്ത പ്രവർത്തനം തനിക്ക് സഹിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. അതിനാൽ പാർട്ടിയെയും അരികുവത്കരിക്കപ്പെട്ട ജനങ്ങളെയും സേവിക്കുന്നതിൽ താൻ പരാജയപ്പെട്ടെന്നും തന്നെ നാലു വർഷം സഹിച്ച പാർട്ടി നേതാക്കൾക്കും പ്രവർത്തകർക്കും നന്ദി പറയുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
 

Latest News