കവിയൂര്‍- മലയാളത്തിന്റെ നിത്യഹരിത നായിക ഷീലയേയും മലയാള സിനിമയുടെ അമ്മ കവിയൂര്‍ പൊന്നമ്മയേയും കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ റഷീദ് പള്ളുരുത്തി തിരക്കഥയെഴുതി സംവിധാനം ചെയ്യുന് ' അമ്മച്ചിക്കൂട്ടിലെ പ്രണയകാലം' നവംബര്‍ 19ന് തിയ്യേറ്ററിലെത്തുന്നു.
നവ ദമ്പതികളായ സത്താറും സമീനയും നായികാ നായകന്മാരാവുന്ന ഈ ചിത്രത്തില്‍ ബൈജു എഴുപുന്ന,പാഷാണം ഷാജി,ഇല്യാസ് ബാവ,സഹില്‍,സജി നെപ്പോളിയന്‍,അരുണ്‍ ജോസി,ഷമീര്‍, റീജ, രാജശ്രീ ആക്ഷന്‍ ഹീറോ ബിജു ഫെയിം മേരി ചേച്ചി,ബേബി ചേച്ചി തുടങ്ങിയ മറ്റു പ്രമുഖ താരങ്ങളും അഭിനയിക്കുന്നു. കൊച്ചു മക്കളുടെ പ്രണയത്തിനു കൂട്ട് നില്‍ക്കുന്ന മുത്തശ്ശിമാരുടെ കൂട്ടായ്മയും അവര്‍ അനുഭവിക്കുന്ന പ്രയാസങ്ങളുമാണ് ഈ കുടുംബച്ചിത്രത്തില്‍ ദൃശ്യവല്‍ക്കരിക്കുന്നത്.കൊച്ചിന്‍ മെഹന്തി ഫിലിംസിന്റെ ബാനറിര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ശ്യാം നിര്‍വ്വഹിക്കുന്നു. റഷീദ് ,സൈന്‍ ഉനൈസ് എന്നിവരുടെ വരികള്‍ക്ക് നിനോയ് വര്‍ഗ്ഗീസ് , ഷഹര്‍ഷാ ഷാനു എന്നിവര്‍ സംഗീതം പകരുന്നു. നജീം അര്‍ഷാദ്, പ്രദീപ് പള്ളുരുത്തി, സിയ ഉല്‍ ഹക്, ഷഹര്‍ഷാ ഷാനു എന്നിവരാണ് ഗായകര്‍
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ഷൈജു ജോസഫ്,എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍പി വിജയന്‍,സോഫിയ, കലശ്രീകുമാര്‍ പൂച്ചാക്കല്‍, മേക്കപ്പ്‌സുധാകരന്‍ പെരുമ്പാവൂര്‍, വസ്ത്രാലങ്കാരംവേലായുധന്‍ കീഴില്ലം,സ്റ്റില്‍സ് മാഗ്‌ന സാബു, എഡിറ്റര്‍സ്റ്റീഫന്‍,റനീഷ്, അസ്സോസിയേറ്റ് ഡയറക്ടര്‍ഷാഫി,അബി,അസിസ്റ്റന്റ് ഡയറക്ടര്‍ ആഷിഷ്,ഷിബിന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് ബിജോയ് ജോര്‍ജ്ജ്, വാര്‍ത്ത പ്രചരണംഎ എസ് ദിനേശ്.