Sorry, you need to enable JavaScript to visit this website.

'ഞാന്‍ എന്റെ താടിവടിച്ചു' ഗ്രന്ഥകാരന് അപകീര്‍ത്തി കേസില്‍ തടവ്

ബദ്ര്‍ അല്‍റാജിഹി, ഇബ്രാഹിം അല്‍മുനീഫ്

റിയാദ് - വ്യവസായ പ്രമുഖനും സാമ്പത്തിക, നിക്ഷേപ മേഖലയില്‍ അറിയപ്പെട്ട ബ്ലോഗറുമായ ബദ്ര്‍ അല്‍റാജിഹിയെ സാമൂഹികമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയ സൗദി എഴുത്തുകാരന്‍ ഇബ്രാഹിം അല്‍മുനീഫിനെ റിയാദ് ക്രിമിനല്‍ കോടതി തടവിന് ശിക്ഷിച്ചു.

കോടതി വിധിയുടെ അടിസ്ഥാനത്തില്‍ അപകീര്‍ത്തിപരമായ ട്വീറ്റുകള്‍ എഴുത്തുകാരന്‍ ഡിലീറ്റ് ചെയ്യുകയും വ്യവസായിയോട് ട്വിറ്ററിലൂടെ ക്ഷമാപണം നടത്തുകയും ചെയ്തു. ക്ഷമാപണ സന്ദേശം അഞ്ചു ദിവസം തന്റെ ട്വിറ്റര്‍ പേജില്‍ പ്രതി പരസ്യപ്പെടുത്തണമെന്നും കോടതി വിധിയുണ്ട്. ഇതിനു ശേഷം സാമൂഹികമാധ്യമങ്ങളിലെ തന്റെ അക്കൗണ്ടുകള്‍ ആറു മാസത്തേക്ക് പ്രതി ക്ലോസ് ചെയ്യണമെന്നും കോടതി ഉത്തരവിട്ടു. സമാന രീതിയില്‍ ഭാവിയില്‍ ആരെയും അപകീര്‍ത്തിപ്പെടുത്തില്ല എന്നതിന് എഴുത്തുകാരന്‍ ഉറപ്പുനല്‍കിയിട്ടുമുണ്ട്.

'ഞാന്‍ എന്റെ താടിവടിച്ചു' എന്ന ശീര്‍ഷകത്തില്‍ പുസ്തകം രചിച്ച ഇബ്രാഹിം അല്‍മുനീഫ് യഥാര്‍ഥ സംഭവങ്ങളാണെന്ന പേരില്‍ ഈ കൃതിയില്‍ കഥകള്‍ പറയുകയാണ്. എന്നാല്‍ മതപരമായ പൈതൃകത്തെ നിന്ദിക്കുന്നതാണെന്ന് ഈ കൃതിയെന്ന് നിരവധി പേര്‍ കരുതുന്നു.


 

 

Latest News