Sorry, you need to enable JavaScript to visit this website.

നടന്‍ ജോജു ഗുണ്ടയെ പോലെ പെരുമാറി; ക്രിമിനലെന്നും വിശേഷിപ്പിച്ച് കെ. സുധാകരന്‍

തിരുവനന്തപുരം- കൊച്ചിയില്‍ കോണ്‍ഗ്രസ്  നടത്തിയ വഴിതടയല്‍ സമരത്തിനിടെയുണ്ടായ സംഘര്‍ത്തില്‍ നടന്‍ ജോജു ജോര്‍ജിനെതിരെ രൂക്ഷവിമര്‍ശനവുമായി കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍.

ഗുണ്ടയെപ്പോലെ സമരക്കാര്‍ക്ക് നേരെ പാഞ്ഞടുത്ത ജോജുവിനെതിരെ പോലീസ് നടപടി സ്വീകരിക്കണമെന്ന് സുധാകരന്‍ ആവശ്യപ്പെട്ടു.
സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതിന് ജോജു ജോര്‍ജിനെതിരെ പോലീസ് നടപടി സ്വീകരിക്കണം. ജനങ്ങളെയും സമൂഹത്തെയും ബോധ്യപ്പെടുത്താന്‍ സാധിക്കുന്ന നടപടി ആയിരിക്കണമെന്നും സുധാകരന്‍ പറഞ്ഞു.

വാഹനം തകര്‍ക്കാനുള്ള അവസരം ഉണ്ടാക്കിയത് ജോജുവാണ്. അവിടെ ഉണ്ടായിരുന്ന മറ്റൊരു വാഹനത്തിന്റെ ചില്ല് പൊളിഞ്ഞിട്ടില്ലല്ലോ. അക്രമം കാട്ടിയ അക്രമിയുടെ കാറ് തകര്‍ത്തെങ്കില്‍ അത് ജനരോഷത്തിന്റെ ഭാഗമാണെന്നും അതില്‍ അത്ഭുതപ്പെടാനില്ലെന്നും സുധാകരന്‍ പറഞ്ഞു. ജോജു എന്ന ക്രിമിനലിനെതിരെ സര്‍ക്കാര്‍ എന്ത് നടപടി സ്വീകരിക്കുന്നു എന്ന് നോക്കിയായിരിക്കും  അടുത്ത നടപടിയെന്നും കെ.പി.സി.സി പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.

 

Latest News