Sorry, you need to enable JavaScript to visit this website.

പടക്കപ്പൽ ആലപ്പുഴ കടപ്പുറത്ത് 'നങ്കൂരമിട്ടു'

ആലപ്പുഴ-നീണ്ട കാത്തിരിപ്പിന് വിരമാമിട്ട് 60 ടൺ ഭാരമുള്ള ഫാസ്റ്റ് അറ്റാക്ക് ക്രാഫ്റ്റ് (ഇൻഫാക് ടി - 81) യുദ്ധക്കപ്പൽ ആലപ്പുഴ കടപ്പുറത്ത് നങ്കൂരമിട്ടു. ആലപ്പുഴ കടപ്പുറത്തേക്കുള്ള യാത്രാ മധ്യേ 20 ദിവസമായി നിർത്തിയിട്ടിരുന്ന കപ്പൽ നേരത്തെ നിശ്ചയിച്ച പാത ഒഴിവാക്കി വൈദ്യുതി കമ്പികൾ അഴിച്ചുമാറ്റി റെയിൽവേ ലെവൽ ക്രോസ് കടന്നാണ്  ഇന്ന് പുലർച്ചെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചത്.

സെപ്റ്റംബർ 25 നാണ് ആലപ്പുഴയിലേക്ക് പ്രത്യേക വാഹനത്തിൽ കപ്പലിന്റെ യാത്ര ആരംഭിച്ചത്. യുദ്ധ സമാനമായ സുരക്ഷയൊരുക്കി ദിവസങ്ങളെടുത്താണ് ആലപ്പുഴ കൊമ്മാടി ടോൾ ബൂത്തിനടുത്ത് എത്തിച്ചത്. അവിടെ നിന്ന് ബൈപാസ് മേൽപാലത്തിലൂടെ ക്രെയിൻ വഴി ബീച്ചിലിറക്കാനായിരുന്നു പദ്ധതി. ദിവസങ്ങളോളം ദേശീയപാതാ അധികൃതരുടെ അനുമതി തേടി കാത്തു കിടന്നെങ്കിലും കിട്ടിയില്ല. ഇതോടെയാണ് ബദൽമാർഗം സ്വീകരിച്ചത്. കടപ്പുറത്ത് തയാറാക്കിയ പ്രത്യേക പ്ലാറ്റ്‌ഫോമിൽ കപ്പൽ സ്ഥാപിക്കും.

Latest News